KERALAM

പൊതുസ്ഥലത്തെ അനധികൃത ബോർഡ്: തദ്ദേശഭരണ സെക്രട്ടറിമാരിൽ നിന്ന് നഷ്‌ടം ഈടാക്കും

കൊച്ചി: പൊതുസ്ഥലത്തെ അനധികൃത ബോർഡുകൾ അടിയന്തരമായി നീക്കി പിഴയിടണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ തദ്ദേശഭരണ സെക്രട്ടറിമാർക്കാണ് ഉത്തരവാദിത്വം. നടപടിയെടുത്തില്ലെങ്കിൽ ഖജനാവിനുണ്ടായ നഷ്ടം തദ്ദേശ സെക്രട്ടറിമാരിൽ നിന്ന് ഈടാക്കുമെന്നും കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പു നൽകി.

നിയമത്തെ പേടിയില്ലെന്ന ഉദ്യോഗസ്ഥ നിലപാട് തിരുത്താൻ ശക്തമായി ഇടപെടും. കൊച്ചിയിലെ പാതയോരങ്ങളിൽ നിന്ന് നീക്കിയവയ്ക്ക് പകരം അതേ ഏജൻസി തന്നെ നൂറുകണക്കിന് ബോർഡുകൾ വച്ചു. 20 ബോർഡുകൾക്കേ പിഴ ഈടാക്കിയുള്ളൂ. ആകെ ഒരു ലക്ഷം രൂപ മാത്രം. ഒരു ബോർഡിന് 5,000 രൂപ വച്ച് വൻതുക സ‌ർക്കാരിന് ലഭിക്കേണ്ടതായിരുന്നു.

പ്രമുഖ രാഷ്ട്രീയപ്പാർട്ടി അനുഭാവികളുടെ ബോർഡ് ആയതിനാലാണോ ഈ വിധേയത്വമെന്നും കോടതി ചോദിച്ചു. കോർപ്പറേഷൻ സെക്രട്ടറി അടിയന്തരമായി ഓൺലൈനിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചെങ്കിലും അഭിഭാഷക മുഖേന അസൗകര്യം അറിയിച്ചു. ബോർഡുകൾ ഉടൻ നീക്കി പിഴ ഈടാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഉത്തരവുകൾ ഗൗനിക്കാതെ വീണ്ടും ബോർഡുവച്ച ഏജൻസികളെ ബിസിനസ് തുടരാൻ അനുവദിക്കരുത്. ജനങ്ങൾക്കായി ഇടപെട്ടാൽ കോടതിയെ മോശക്കാരാക്കുന്ന സമീപനം നിലനിൽക്കുന്നുണ്ടെന്നും സിംഗിൾബെഞ്ച് പരാമർശിച്ചു.

 ‘കൊടുങ്ങല്ലൂരിൽ കോട്ട പൊലെ ഫ്ളക്സ്”

കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് ചുറ്റും കോട്ടമതിൽ പോലെയാണ് ഫ്ലക്സെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇവിടെ നഗരസഭാ സെക്രട്ടറി എന്ത് ചെയ്യുകയാണ്? ബോർഡുകൾ നീക്കി എത്ര തുക ഈടാക്കിയെന്നും, കുറ്റക്കാർക്കെതിരേ എത്ര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ അറിയിക്കണം. അല്ലാത്തപക്ഷം കൊടുങ്ങല്ലൂർ നഗരസഭാ സെക്രട്ടറി കോടതിയലക്ഷ്യ നടപടിയും പിഴയും നേരിടേണ്ടിവരും.

റോ​ഡി​ലെ​ ​കു​ഴി​:​ ​ജ​ന​ത്തി​ന് ​ഇ​നി
ആ​രാ​ശ്ര​യ​മെ​ന്ന് ​ഹൈ​ക്കോ​ട​തി

#​ ​പി.​ഡ​ബ്ളി​യു.​ഡി​യോ​ടും​ ​എ​ൻ.​എ​ച്ച് ​അ​തോ​റി​റ്റി​യോ​ടും​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി
കൊ​ച്ചി​:​ ​റോ​ഡു​ക​ളു​ടെ​ ​ശോ​ച്യാ​വ​സ്ഥ​ ​ഒ​ട്ടേ​റെ​ ​മ​ര​ണ​ങ്ങ​ൾ​ക്ക് ​ഇ​ട​യാ​ക്കി​യി​ട്ടും​ ​ഭ​ര​ണ​സം​വി​ധാ​നം​ ​നി​സ്സം​ഗ​ത​ ​പാ​ലി​ക്കു​ന്ന​തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി.​ ​ഓ​രോ​ ​ജീ​വ​നും​ ​വി​ല​പ്പെ​ട്ട​താ​ണെ​ന്നും​ ​ക​ണ്ണ​ട​ച്ച് ​ഇ​രു​ട്ടാ​ക്കാ​നാ​കി​ല്ലെ​ന്നും​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​സം​സ്ഥാ​ന​ത്തെ​ ​റോ​ഡു​ക​ളു​ടെ​ ​സ്ഥി​തി​ ​സം​ബ​ന്ധി​ച്ച് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​നോ​ടും​ ​ദേ​ശീ​യ​ ​പാ​താ​ ​അ​തോ​റി​റ്റി​യോ​ടും​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി..
പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​അ​നേ​കം​ ​എ​ൻ​ജി​നീ​യ​ർ​മാ​രും​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഉ​ണ്ടാ​യി​ട്ടും​ ​റോ​ഡി​ലെ​ ​കു​ഴി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​പ​രി​ഹാ​ര​മാ​കു​ന്നി​ല്ല.​ ​പ​ര​മാ​വ​ധി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്നു​ണ്ടെ​ന്നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​മാ​നി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് ​സ​ർ​ക്കാ​ർ​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​അ​പ​ക​ ​ട​മ​ര​ണ​ങ്ങ​ളു​ടെ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​വ​ന്നി​ട്ടും​ ​കോ​ട​തി​യു​ടെ​ ​പ​ല​ ​ഉ​ത്ത​ര​വു​ക​ളു​ണ്ടാ​യി​ട്ടും​ ​ഒ​ന്നും​ ​ന​ട​ക്കു​ന്നി​ല്ല.​ ​ത​ങ്ങ​ൾ​ക്ക് ​ആ​രാ​ണ് ​ഇ​നി​ ​ആ​ശ്ര​യ​മെ​ന്ന് ​ജ​നം​ ​ചി​ന്തി​ച്ചാ​ൽ​ ​തെ​റ്റു​പ​റ​യാ​നാ​കി​ല്ല..
തൃ​ശൂ​ർ​ ​-​ ​കു​ന്നം​കു​ളം​ ​റോ​ഡി​ലെ​ ​കു​ഴി​യി​ൽ​ ​വീ​ണ് ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വാ​ഹ​ന​ത്തി​ന്റെ​ ​ട​യ​ർ​ ​പൊ​ട്ടി​യി​രു​ന്നു.​ ​മ​റ്റ് ​ര​ണ്ട് ​ജ​ഡ്ജി​മാ​ർ​ക്കും​ ​സ​മാ​ന​ ​അ​നു​ഭ​വ​മു​ണ്ടാ​യി..​ ​ഇ​ത്ത​രം​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​മ​രി​ച്ച​വ​രും​ ​പ​രി​ക്കേ​റ്റ​വ​രും​ ​ഒ​ട്ടേ​റെ​യു​ണ്ട്.​ ​അ​പ​ക​ട​സാ​ദ്ധ്യ​ത​ ​സം​ബ​ന്ധി​ച്ച് ​മു​ന്ന​റി​യി​പ്പ് ​ബോ​ർ​ഡു​ക​ൾ​ ​പോ​ലു​മി​ല്ല.​ ​വാ​ഹ​ന​ങ്ങ​ൾ​ ​റോ​ഡ് ​ടാ​ക്സും​ ​സെ​സ്സും​ ​അ​ട​യ്ക്കു​ന്ന​ത​ല്ലേ​?..​ ​അ​പ​ക​ട​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച​ ​മാ​ദ്ധ്യ​മ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​ശേ​ഖ​രി​ക്കു​ന്നു​ണ്ട്.​ ​റോ​ഡു​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​നി​ര​വ​ധി​ ​ക​ത്തു​ക​ളാ​ണ് ​ല​ഭി​ക്കു​ന്ന​ത്..​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ഒ​ഴി​വു​ക​ഴി​വു​ക​ൾ​ ​പ​റ​യാ​നു​ണ്ട്.​ ​സ്വ​ന്തം​ ​പ​രി​ധി​യി​ലെ​ ​റോ​ഡു​ക​ൾ​ ​മ​ര​ണ​ക്ക​ള​മാ​കു​ന്ന​ത് ​അ​വ​ർ​ ​ക​ണ്ടി​ല്ലെ​ന്നു​ ​ന​ടി​ക്കു​ന്നു.​ ​ഇ​നി​യും​ ​ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ​ ​കോ​ട​തി​ക​ളെ​ ​ച​രി​ത്രം​ ​പ​രാ​ജ​യ​മാ​യി​ ​വി​ല​യി​രു​ത്തു​മെ​ന്നും​ ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​റോ​ഡു​ക​ളു​ടെ​ ​ദു​ര​വ​സ്ഥ​ ​സം​ബ​ന്ധി​ച്ച​ ​കോ​ട​തി​യു​ടെ​ ​ആ​ശ​ങ്ക​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ക്കു​മെ​ന്ന് ​ഗ​വ.​ ​പ്ലീ​ഡ​ർ​ ​ഉ​റ​പ്പു​ ​ന​ൽ​കി.

തൃ​ശൂ​ർ​ ​ക​ള​ക്ടർ
കാ​ര​ണം​ ​അ​റി​യി​ക്ക​ണം

തൃ​ശൂ​ർ​ ​-​ ​കു​ന്നം​കു​ളം​ ​റോ​ഡി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ര​ണ്ട് ​പൊ​തു​മ​രാ​മ​ത്ത് ​ജീ​വ​ന​ക്കാ​രെ​ ​നേ​ര​ത്തേ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​താ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചു.​ ​എ​ന്നാ​ൽ​ ​അ​തി​ന് ​ശേ​ഷം​ ​വ​ന്ന​വ​ർ​ക്കും​ ​ഒ​ന്നും​ ​ചെ​യ്യാ​നാ​യി​ട്ടി​ല്ലെ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞു.​ ​കോ​ട​തി​യ​ല​ക്ഷ്യ​ ​ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ൻ​ ​തൃ​ശൂ​ർ​ ​ക​ള​ക്ട​ർ​ ​ഒ​രാ​ഴ്ച​യ്ക്ക​കം​ ​കാ​ര​ണം​ ​ബോ​ധി​പ്പി​ക്ക​ണം.​ ​അ​രൂ​ർ​ ​-​ ​തു​റ​വൂ​ർ​ ​ഫ്ലൈ​ഓ​വ​ർ​ ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട്,​ ​ത​ക​ർ​ന്ന​ ​ദേ​ശീ​യ​പാ​ത​യു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ​ ​പു​രോ​ഗ​തി​യും​ ​അ​ടു​ത്ത​യാ​ഴ്ച​ ​അ​റി​യി​ക്ക​ണം.


Source link

Related Articles

Back to top button