KERALAM

നിയമന ബോർഡിൽ ഡി.വൈ.എഫ്.ഐ നേതാവ്: നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി

തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലുവർഷ ബിരുദകോഴ്സുകളിൽ അസി. പ്രൊഫസർമാരെ നിയമിക്കാനുള്ള ഇന്റർവ്യൂ ബോർഡിന്റെ ചെയർമാനായ ഡി.വൈ.എഫ്.ഐ നേതാവ് ജെ.എസ്. ഷിജുഖാനെ നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടേതാണ് പരാതി.

സിൻഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവും ജില്ലാസെക്രട്ടറിയുമാണ് ഷിജുഖാൻ. മുതിർന്ന വനിതാ പ്രൊഫസറെ ഒഴിവാക്കിയാണ് ഷിജുഖാനെ ചെയർമാനാക്കിയത്. ഇത് സി.പി.എം അനുഭാവികളെ നിയമിക്കാനാണെന്നാണ് ആരോപണം.

യു.ജി.സി ചട്ടപ്രകാരം പ്രൊഫസറായി 10 വർഷം പരിചയമുള്ളതോ വി.സി ചുമതലപ്പെടുത്തുന്ന പ്രൊഫസറോ ആയിരിക്കണം ചെയർമാൻ. സ്ഥിരം അദ്ധ്യാപകനിയമനത്തിന്റെ യോഗ്യതകളെല്ലാം കരാർ നിയമനത്തിനുമുണ്ട്. മുൻപ് പ്രോവൈസ്ചാൻസലറായിരുന്നു ചെയർമാൻ. ഇപ്പോൾ ആ പദവി ഒഴിഞ്ഞുകിടക്കുകയാണ്. അനദ്ധ്യാപകരായ സിൻഡിക്കേറ്റംഗങ്ങൾ സമിതിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം. ഷിജുഖാന് അദ്ധ്യാപന പരിചയമില്ല. എന്നാൽ വിദ്യാഭ്യാസ വിദഗ്‌‌ദ്ധൻ എന്ന നിലയിലാണ് സിൻഡിക്കേറ്റിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്തത്. ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.

അദ്ധ്യാപക നിയമനത്തിന് 500 അപേക്ഷകരുണ്ട്. നാല് വർഷം തുടരാനാവും. ഈ പരിചയം സ്ഥിരംനിയമനത്തിന് കണക്കിലെടുക്കും. നിലവിൽ 12 ഒഴിവാണുള്ളത്. നാല് വർഷത്തിനകം 50 ഒഴിവുകളുണ്ടാവും. പരീക്ഷാനടത്തിപ്പ്, ചോദ്യപേപ്പറുണ്ടാക്കൽ, ഇന്റേണൽമാർക്ക്, മൂല്യനിർണയം ചുമതലകളും ഇവർക്കാണ്.

വ​ന്യ​ജീ​വി​ ​വാ​രാ​ഘോ​ഷം​ ​ഇ​ന്നു​ ​മു​ത​ൽ;
സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​കു​മ​ളി​യിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ന്യ​ജീ​വി​ ​വാ​രാ​ഘോ​ഷ​ത്തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​കു​മ​ളി​ ​ഹോ​ളി​ഡേ​ ​ഹോം​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​വാ​ഴൂ​ർ​ ​സോ​മ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ,​ ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ് ​എം.​പി,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​അ​ഡ്വ.​പ്ര​മോ​ദ് ​നാ​രാ​യ​ണ​ൻ,​ ​അ​ഡ്വ.​സെ​ബാ​സ്റ്ര്യ​ൻ​ ​കു​ള​ത്തു​ങ്ക​ൽ,​ ​അ​ഡ്വ.​കെ.​യു.​ജ​നീ​ഷ് ​കു​മാ​ർ,​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​ടി.​ബി​നു,​ ​വ​നം​മേ​ധാ​വി​ ​ഗം​ഗാ​സിം​ഗ്,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​വി.​വി​ഘ്നേ​ശ്വ​രി,​ ​അ​ഡി​ഷ​ണ​ൽ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​റും​ ​ചീ​ഫ് ​വൈ​ൽ​ഡ്ലൈ​ഫ് ​വാ​ർ​ഡ​നു​മാ​യ​ ​പ്ര​മോ​ദ് ​ജി.​കൃ​ഷ്ണ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.
വ​ന്യ​ജീ​വി​ ​വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​മാ​ന​വീ​യം​ ​വീ​ഥി​യി​ൽ​ 3​ ​മു​ത​ൽ​ 8​ ​വ​രെ​ ​’​കാ​ന​ന​കാ​ന്തി​”​ ​വ​നോ​ത്പ​ന്ന​ ​പാ​ര​മ്പ​ര്യ​ ​ഭ​ക്ഷ​ണ​ ​പ്ര​ദ​ർ​ശ​ന​ ​വി​പ​ണ​ന​മേ​ള​ ​ന​ട​ക്കും.​ 3​ന് ​വൈ​കി​ട്ട് 5​ന് ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ്വ​ഹി​ക്കും.​ ​ച​ട​ങ്ങി​ൽ​ ​ട്രൈ​ബ​ൽ​ ​ഫു​ഡ് ​ഫെ​സ്റ്റ് ​മ​ന്ത്രി​ ​ഒ.​ആ​ർ.​കേ​ളു​വും​ ​ക​ൾ​ച്ച​റ​ൽ​ ​ഫെ​സ്റ്റ് ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ആ​ന്റ​ണി​ ​രാ​ജു​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി,​ ​മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​വി.​കെ.​പ്ര​ശാ​ന്ത്,​ ​സി.​കെ.​ഹ​രീ​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.


Source link

Related Articles

Back to top button