ഈ ഗോൾ അച്ഛന്…

റിയാദ്: പോർച്ചുഗൽ സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ എഎഫ്സി ചാന്പ്യൻസ് ലീഗിൽ അൽ നസർ എഫ്സിക്കു വേണ്ടി നേടിയ ഗോൾ തന്റെ അച്ഛനു സമർപ്പിച്ചു. തിങ്കളാഴ്ച അൽ റിയാനെതിരേ നേടിയ ഗോളാണ്, 2005ൽ അന്തരിച്ച തന്റെ അച്ഛന് ക്രിസ്റ്റ്യാനോ റൊണാൾഡോ സമർപ്പിച്ചത്. റൊണാൾഡോയുടെ അച്ഛൻ ഹൊസെ ഡിനിസ് അവീരോ ജിവിച്ചിരുന്നെങ്കിൽ ഒക്ടോബർ 30 അദ്ദേഹത്തിന്റെ 71-ാം പിറന്നാൾ ദിനമാകുമായിരുന്നു.
76-ാം മിനിറ്റിൽ റൊണാൾഡോ നേടിയ ഗോളിലാണ് അൽ നസർ ജയം നേടിയത്. സ്കോർ ചെയ്തശേഷം ഇരുകൈയും ആകാശത്തിലേക്കുയർത്തിയായിരുന്നു റൊണാൾഡോ ഗോൾ അച്ഛനു സമർപ്പിച്ചത്. സാദിയൊ മാനെയുടെ (45+1’) വകയായിരുന്നു അൽ നസറിന്റെ ആദ്യ ഗോൾ.
Source link