GATE : ഉപരിപഠനത്തിനും തൊഴിലിനും

ഡോ.ടി.പി. സേതുമാധവൻ | Wednesday 02 October, 2024 | 12:00 AM

ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും സ്‌കോളർഷിപ്പോടുകൂടി ബിരുദാനന്തര പഠനത്തിനും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലിനും ഉപകരിക്കുന്ന ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ്- ഗേറ്റ് GATE പരീക്ഷ -2025 ഫെബ്രുവരി ഒന്ന്, രണ്ട്,15, 16 തീയതികളിൽ നടക്കും. മൂന്നാം തീയതിയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

വിദ്യാർത്ഥിയുടെ ബിരുദ നിലവാരത്തിലുള്ള അറിവ് വിലയിരുത്തുന്ന ദേശീയതല പരീക്ഷയാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ബാംഗ്ലൂരിനോടോപ്പം ഏഴ് ഐ.ഐ.ടികളും ചേർന്ന്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രലയത്തിന്റെ കീഴിലുള്ള നാഷണൽ കോഓർഡിനേഷൻ ബോർഡാണ് പരീക്ഷ നടത്തുന്നത്. ഇവയിൽ ഐ.ഐ.ടി ബോംബെ, ഡൽഹി, ഗുവാഹട്ടി, കാൺപുർ, ഖരഗ്പുർ, മദ്രാസ്, റൂർഖെ എന്നിവ ഉൾപ്പെടുന്നു.

മൂന്നു വർഷ വാലിഡിറ്റി

………………………………..

30 വിഷയങ്ങളിൽ ചോദ്യ പേപ്പറുകളുണ്ട്. ഒരാൾക്ക് രണ്ടു വിഷയങ്ങളിൽ വരെ പരീക്ഷയെഴുതാം. ഗേറ്റ് പരീക്ഷ സ്‌കോറിനു മൂന്ന് വർഷം വരെ വാലിഡിറ്റിയുണ്ട്. എൻജിനിയറിംഗ്, ടെക്‌നോളജി, സയൻസ്, ആർക്കിടെക്ചർ, ഹ്യൂമാനിറ്റീസ് ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

പരീക്ഷയിൽ യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോർ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എൻജിനിയറിംഗ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ്, ഹ്യൂമാനിറ്റീസ് ബിരുദാനന്തര പ്രോഗ്രാമുകൾക്കും ഡോക്ടറൽ പ്രോഗ്രാമുകൾക്കും പ്രവേശനം ലഭിക്കും.

മാനേജീരിയൽതല റിക്രൂട്ട്‌മെന്റിനും ഗേറ്റ്

……………………………………….

നിരവധി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ മാനേജീരിയൽതല റിക്രൂട്ട്‌മെന്റിനു ഗേറ്റ് സ്‌കോർ പരിഗണിക്കാറുണ്ട്. ഗെയിൽ ഇന്ത്യ, കോൾ ഇന്ത്യ, ഡി.ആർ.ഡി.ഒ, എൻ.എൽ.സി ഇന്ത്യ, എൻ.ടി.പി.സി, എൻ.എം.ഡി.സി, ഗ്രിഡ് ഇന്ത്യ, എൻ.പി.സി.ഐ.എൽ തുടങ്ങിയ സ്ഥാപനങ്ങളിൽ മാനേജ്‌മെന്റ്, എക്‌സിക്യൂട്ടീവ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നത് ഗേറ്റ് സ്‌കോർ വിലയിരുത്തിയാണ്.

ഗേറ്റ് 2025-ന് ഇന്ത്യക്കു പുറത്ത് പരീക്ഷാ കേന്ദ്രങ്ങളില്ല. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഐ.ഐ.ടി റൂർഖെയ്ക്കാണ് ഈ വർഷം പരീക്ഷാ ചുമതല. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്.

പരീക്ഷ സമയം മൂന്ന് മണിക്കൂർ. ജനറൽ ആപ്റ്റിറ്റ്യൂഡിൽ നിന്ന് 15 മാർക്കും, വിഷയങ്ങളിൽ നിന്ന് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുമാണ് പരീക്ഷയ്ക്കുള്ളത്. ആകെ 100 മാർക്ക്. നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്. www.gate2025.iitr.ac.in

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​വ​കു​പ്പി​ൽ​ ​സ്റ്റാ​ഫ് ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 302​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 3​ ​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​(​മ്യൂ​സി​ക് ​കോ​ളേ​ജു​ക​ൾ​)​ ​ജൂ​നി​യ​ർ​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​ക​ഥ​ക​ളി​ ​ചെ​ണ്ട​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 686​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 7​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546447.

കേ​ര​ള​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യി​ൽ​ ​ലീ​ഗ​ൽ​ ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 56​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 7​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546242​ .

മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​പെ​രി​യോ​ഡോ​ണ്ടി​ക്സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 351​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 7​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546364​ .

മ്യൂ​സി​യം​ ​മൃ​ഗ​ശാ​ല​ ​വ​കു​പ്പി​ൽ​ ​കെ​യ​ർ​ ​ടേ​ക്ക​ർ​ ​-​ ​ക്ലാ​ർ​ക്ക് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 594​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 8,​ 9​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 10.30​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ
കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഫോ​ർ​ ​ഫി​ഷ​റീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റി​ൽ​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ർ​ ​ഗ്രേ​ഡ് 2​ ​(​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 105​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 8​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ.​പ​രീ​ക്ഷ​ ​(​മു​ഖ്യ​പ​രീ​ക്ഷ​)​ ​ന​ട​ത്തും.


Source link
Exit mobile version