ബാങ്കോക്ക്: തായ്ലൻഡിൽ പ്രൈമറി സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് തീപിടിച്ച് 22 കുട്ടികളും മൂന്ന് അധ്യാപകരും മരിച്ചു. 16 കുട്ടികളെയും മൂന്ന് അധ്യാപകരെയും രക്ഷപ്പെടുത്താനായി. വിനോദയാത്രയ്ക്കു പോയ മൂന്നു ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിലൂടെ ബാങ്കോക്കിലേക്കു വരികയായിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടമായി കൈവരിയിൽ ഇടിക്കുകയായിരുന്നു. തുടർന്നുണ്ടായ തീപിടിത്തത്തിൽ ബസ് പൂർണമായി നശിച്ചു.
അപകടകരമായ രീതിയിൽ കംപ്രസ് ചെയ്ത പ്രകൃതിവാതകമാണു ബസിൽ ഇന്ധനമായി ഉപയോഗിച്ചിരുന്നതെന്നു ഗതാഗത മന്ത്രാലയം അറിയിച്ചു. അപകടസ്ഥലത്തുനിന്നു രക്ഷപ്പെട്ട ബസ് ഡ്രൈവർക്കായി പോലീസ് തെരച്ചിൽ തുടരുന്നു.
Source link