‘സ്ത്രീകളെ വിളിച്ച് ശൃംഗാര ഭാവത്തിൽ ഇടപെടുന്നു’; പി ശശിക്കെതിരായ പരാതി പുറത്തുവിട്ട് പി വി അൻവർ

തിരുവനന്തപുരം: പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടിക്ക് നൽകിയ പരാതി പുറത്തുവിട്ട് പി വി അൻവർ എംഎൽഎ. സ്വർണക്കൊള്ളയിൽ പി ശരിക്ക് പങ്കുണ്ടെന്നതടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
‘സ്വർണക്കടത്തിന്റെ പങ്ക് പി ശശി പറ്റുന്നുണ്ട്. പ്രദേശിക നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചാൽ തടയുകയും താൻ പറഞ്ഞോളാമെന്ന് പറഞ്ഞ് അവരെ തിരികെ അയക്കുകയും ചെയ്യുന്നു, സാമ്പത്തിക തർക്കങ്ങളിൽ ഇടനില നിന്ന് ലക്ഷങ്ങൾ തട്ടുന്നു. ചില കേസുകൾ ഒത്തുതീർപ്പുണ്ടാക്കി കമ്മീഷൻ വാങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതിക്കാരികളുടെ നമ്പർ വാങ്ങുകയും സ്ത്രീകളെ വിളിച്ച് ശൃംഗാര ഭാവത്തിൽ ഇടപെടുകയും ചെയ്യുന്നു. ആർഎസ്എസ് – കോൺഗ്രസ് നേതാക്കൾക്ക് പൊലീസ് സ്റ്റേഷനുകലിൽ സ്വാധീനമുണ്ട്’, – തുടങ്ങി നിരവധി ആരോപണങ്ങളാണ് പി ശശിക്കെതിരെ അൻവർ ഉന്നയിക്കുന്നത്.
പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി തുടന്നാൽ താങ്ങാനാകാത്ത മാനക്കേടും നാണക്കേടും അധികം വെെകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടിവരും. ഒരു സഖാവെന്ന നിലയ്ക്ക് ഉത്തമ ബോദ്ധ്യത്തോടെയാണ് പാർട്ടിയെ ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതെന്നും അൻവർ പരാതിയിൽ പറയുന്നു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പൊലീസ് റിപ്പോർട്ട് പൂഴ്ത്തിവച്ച എഡിജിപിയെ പൊളിറ്റിക്കൽ സെക്രട്ടറി സംരക്ഷിക്കുകയാണോയെന്ന് പരിശോധിക്കണമെന്നും അൻവർ പരാതിയിൽ പറഞ്ഞു. സോളാർ കേസ് അട്ടിമറിക്കാൻ പി ശശി ഇടപെട്ടോയെന്ന് പരിശോധിക്കണമെന്നും അൻവർ കൂട്ടിച്ചേർത്തു.
Source link