KERALAM

ഒരു ജില്ലയെയും മതവിഭാഗത്തെയും കുറ്റപ്പെടുത്തിയിട്ടില്ല: മുഖ്യമന്ത്രി


ഒരു ജില്ലയെയും മതവിഭാഗത്തെയും
കുറ്റപ്പെടുത്തിയിട്ടില്ല: മുഖ്യമന്ത്രി

കോഴിക്കോട്: സ്വർണക്കള്ളക്കടത്തിന്റേയും ഹവാലയുടേയും കണക്ക് പറയുമ്പോൾ അതൊരു നാടിനെതിരാണെന്ന് എങ്ങനെയാണ് പറയാൻ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ എയർപോർട്ട്. അതുവഴി പിടിച്ച സ്വർണക്കള്ളക്കടത്തിന്റെ കണക്കാണ് താൻ പറഞ്ഞത്. അതെങ്ങനെയാണ് മലപ്പുറത്തെ ജനതയിലേക്കോ ഒരു സമുദായത്തിലേക്കോ വരുകയെന്നും കോഴിക്കോട് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ എ.കെ.ജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം. ചോദിച്ചു..
October 02, 2024


Source link

Related Articles

Back to top button