ഇസ്രയേലിൽ മിസൈൽ ആക്രമണം ആരംഭിച്ച് ഇറാൻ; ജനങ്ങൾ സുരക്ഷാ ബങ്കറുകളിൽ


ജറുസലേം: ലെബനനിൽ ഇസ്രയേൽ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനുപിന്നാലെ ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈൽ അയച്ച് ഇറാൻ. അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു. മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രയേലിലെ പ്രധാനവിമാനത്താവളമായ ബെൻ ഗുറിയോണിലെ വ്യോമഗതാഗതം നിർത്തിവെച്ചു. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ആക്രണമണം നടത്തിയെന്ന് ഇറാന്റെ റവല്യൂഷണറി ​ഗാർഡും വ്യക്തമാക്കി. ഇറാനിൽനിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനൽകിയിരുന്നു. ഇതേത്തുടർന്ന് ടെൽ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാൻ ഇസ്രയേൽ നിർദേശിക്കുകയുണ്ടായി. ഇതിനുമുൻപ്‌ ഏപ്രിലിലാണ് ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചത്. അന്ന് അയച്ച മിസൈലുകളിൽ മിക്കതും ഇസ്രയേൽ വെടിവെച്ചിട്ടിരുന്നു.


Source link

Exit mobile version