കാപ്പാ പ്രകാരം യുവാവ് അറസ്റ്റിൽ
പാപ്പിനിശേരി: നിരവധി കേസുകളിലെ പ്രതിയായ യുവാവ് കാപ്പാ പ്രകാരം അറസ്റ്റിൽ. മണൽകടത്ത്, വധശ്രമ കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ട പാപ്പിനിശേരിയിലെ കെ.പി മുഹമ്മദ് ജാസിഫ് (39) ആണ് കാപ്പാ നിയമ പ്രകാരം
അറസ്റ്റിലായത്.
കരുതൽ തടങ്കലിൽ വയ്ക്കുന്നതിനായി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്കുമാർ ജില്ലാകളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറ് മാസ കാലയളവിലേക്ക് കരുതൽ തടങ്കലിൽ വയ്ക്കുന്നതിനായി കഴിഞ്ഞ ദിവസം കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ്ചെയ്യാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശിച്ചതിന്റ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പൊലീസ് അസി: കമ്മിഷണർ ടി.കെ രത്നകുമാറിന്റെ മേൽനോട്ടത്തിൽ വളപട്ടണം പൊലീസ് ഇൻസ്‌പെക്ടർ ടി.പി സുമേഷ്, എ.എസ്.ഐ ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ
ഷാജി, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം വളപട്ടണത്ത് വെച്ച് പ്രതിയെ അറസ്റ്റ്‌ചെയ്തത്. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.
Source link