സി കെ മേനോൻ മനുഷ്യസ്‌നേഹത്തിന് വിലകൽപ്പിച്ച വ്യക്തിത്വം: ജെ കെ മേനോൻ
തൃശൂർ: ജീവിതത്തിൽ മാത്രമല്ല, ബിസിനസിലും ജീവകാരുണ്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അനന്തസീമകൾ പകർന്നു തന്ന വ്യക്തിത്വമാണ് മുൻ ബഹ്‌സാദ് ഗ്രൂപ്പ് ചെയർമാനും തന്റെ പിതാവുമായ സി.കെ. മേനോനെന്ന് എ.ബി.എൻ കോർപറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ. മേനോൻ പറഞ്ഞു.സി.കെ. മോനോന്റെ അഞ്ചാം ഓർമ്മദിനത്തിൽ തൃശൂർ പറക്കോട്ട് ലൈനിലെ തറവാട്ടുവീട്ടിൽ ഛായാച്ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളിലേയ്ക്ക് ബിസിനസ് സാമ്രാജ്യം പടർന്നു പന്തലിച്ചപ്പോഴും തൃശൂരിനോടുള്ള പ്രിയം സി.കെ. മേനോൻ കാത്തുസൂക്ഷിച്ചു. മനുഷ്യസ്‌നേഹത്തിന് എന്നും വിലകൽപ്പിച്ചയാളായിരുന്നു സി.കെ. മേനോനെന്നും ജെ.കെ അനുസ്മരിച്ചു. സി.കെ. മേനോന്റെ ഭാര്യ ജയശ്രീ മേനോൻ ഭദ്രദീപം കൊളുത്തി. സി.കെ. മേനോൻ അനുസ്മരണ സമിതി ചെയർമാൻ എം.കെ. ഹരിദാസ്, കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ പ്രഭുവാര്യർ, കൗൺസിലർ ജോൺ ഡാനിയൽ, ടി.ജെ.എസ്.വി. ജീവനക്കാർ, സ്റ്റാഫംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Source link