WORLD
‘ശരീരത്തില്‍ മുറിവുകളില്ല, ഭൂഗര്‍ഭ അറയില്‍ പരന്ന വിഷപ്പുക ശ്വസിച്ചായിരിക്കാം നസ്രള്ള മരിച്ചത്’

ലെബനന്‍: ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള മരിച്ചത് ഇസ്രയേലിൻറെ മിസൈല്‍പൊട്ടിത്തറിച്ച വിഷപ്പുക ശ്വസിച്ചാണെന്ന് റിപ്പോര്‍ട്ട്. ബയ്‌റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയിലാണ് നസ്രള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 27 ശനിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ സൈന്യം ബയ്റുത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തിയത്. ഈ ആസ്ഥാനത്ത് ഭൂമിക്കടിയിലായി പ്രത്യേകം തയ്യാറാക്കിയ ബങ്കറിനുള്ളില്‍ നസ്രള്ള ഉണ്ട് എന്ന ചാരവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇസ്രയേല്‍ സൈന്യം ഇവിടെ വ്യോമാക്രമണം നടത്തിയത്. തകര്‍ന്ന ബങ്കറില്‍നിന്നും നസ്രള്ളയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ അതില്‍ ഒരു പോറല്‍ പോലും ഇല്ലായിരുന്നുവെന്ന് ഇസ്രയേല്‍ വാര്‍ത്താ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.
Source link