KERALAMLATEST NEWS

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. ഷാളിന് തീപടർന്നത് ഉടൻതന്നെ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. അതിനാൽ വൻ അപകടം ഒഴിവായി. ഗവർണർക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.

ആശ്രമത്തിലെ പരിപാടിക്കിടെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്‌പങ്ങൾ അർപ്പിക്കുന്നതിനായി കുനിയുന്നതിനിടെ സമീപത്തുണ്ടായിരുന്ന കത്തിച്ചുവച്ച വിളക്കിൽ നിന്നും കഴുത്തിലിട്ടിരുന്ന ഷാളിലേക്ക് തീ പടരുകയായിരുന്നു. ഉടൻ തന്നെ സംഭവം സമീപത്തുണ്ടായിരുന്നുവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ഞൊടിയിടക്കുള്ളിൽ ഗവർണറുടെ കഴുത്തിൽ നിന്ന് ഷാൾ എടുത്തുമാറ്റുകയായിരുന്നു. ഷാളിൽ തീ പടർന്ന വിവരം അപ്പോഴാണ് ഗവർണർ പോലും അറിയുന്നത്. അപകടത്തിന്റെ അങ്കലാപ്പൊന്നും കാണിക്കാതെ തുടർന്നുള്ള ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്‌തു.


Source link

Related Articles

Back to top button