KERALAM

കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു

ദാസനക്കര വിക്കലത്ത് കൃഷിയിടത്തിൽ ഷോക്കേറ്റ് ചെരിഞ്ഞ കാട്ടാന

പുൽപ്പള്ളി: ദാസനക്കര വിക്കലത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കുന്നമംഗലം താമരക്കുളം രാജേഷിന്റെ തോട്ടത്തിലാണ് 15 വയസുള്ള കാട്ടാന ചെരിഞ്ഞത്. സമീപത്തെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ടപ്പോൾ ഷോക്കേറ്റതാകാമെന്നാണ് നിഗമനം. പാതിരി റിസർവ് വനത്തിൽ ഉൾപ്പെട്ട സ്ഥലത്ത് ഇന്നലെ പുലർച്ചെയാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടത്തിയത്. കെ.എസ്.ഇ.ബി,വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചെതലയത്ത് റെയ്ഞ്ച് ഓഫീസർ അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടി സ്വീകരിച്ചു.


Source link

Related Articles

Back to top button