Site icon onlinekeralanews.com

ഇറാൻ എണ്ണ വാങ്ങാൻ റിലയൻസ്


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ റിഫൈനറിയുടെ ഉടമകളായ റിലയൻസ് ഇൻഡസ്ട്രീസ് 50 ലക്ഷം ബാരൽ ക്രൂഡോയിൽ ഇറാൻ കമ്പനിയിൽ നിന്ന് വാങ്ങുന്നു. എണ്ണ വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കപ്പലുകളിൽ സൂക്ഷിച്ച ഇറാന്റെ ക്രൂഡോയിൽ വാങ്ങുന്നതിന് അമേരിക്ക വിവിധ രാജ്യങ്ങൾക്ക് താത്‌കാലിക ഇളവ് നൽകിയിരുന്നു. നാഷണൽ ഇറാൻ ഓയിൽ കമ്പനിയിൽ നിന്ന് ബാരലിന് ഏഴ് ഡോളർ പ്രീമിയം നൽകിയാണ് റിലയൻസ് എണ്ണ വാങ്ങുന്നത്. മാർച്ച് 20ന് മുമ്പ് കപ്പലുകളിൽ നിറച്ച ക്രൂഡോയിൽ വിൽക്കുന്നതിനാണ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഉപരോധത്തിൽ ഇളവ് വരുത്തിയത്.


Source link
Exit mobile version