CINEMA

‘ഇത് കണ്ട് എന്റെ അമ്മ ഞെട്ടും ഉറപ്പ്’; മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ

‘ഇത് കണ്ട് എന്റെ അമ്മ ഞെട്ടും ഉറപ്പ്’; മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ

‘ഇത് കണ്ട് എന്റെ അമ്മ ഞെട്ടും ഉറപ്പ്’; മഞ്ജു പിള്ളയ്ക്ക് സർപ്രൈസുമായി മകൾ

മനോരമ ലേഖിക

Published: October 01 , 2024 11:01 AM IST

Updated: October 01, 2024 11:06 AM IST

1 minute Read

മഞ്ജു പിള്ളയ്ക്ക് സർപ്രൈസ് നൽകുന്ന മകൾ ദയ സുജിത്തിന്റെ വിഡിയോയാണ് ശ്രദ്ധനേടുന്നത്. അമ്മയെ എന്നും കാണാൻ അമ്മയുടെ മുഖമാണ് ദയ കയ്യിൽ പച്ചകുത്തിയത്. മഞ്ജുവിന്റെ ചിരിക്കുന്ന മുഖം പതിപ്പിച്ച കൈ കാണിച്ച് അമ്മയുടെ നേർക്ക് നോക്കുന്ന ദയയെ വിഡിയോയിൽ കാണാം. ശേഷം മഞ്ജു സന്തോഷത്തോടെ ദയയെ ചേർത്തുപിടിച്ച് ചുംബിക്കുന്നു.
ടാറ്റൂ ആർട്ടിസ്റ്റായ കുൽദീപാണ് വിഡിയോ പങ്കുവച്ചത്. വൈറലാകുന്ന വിഡിയോയ്ക്ക് നിരവധി രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ”അതു കണ്ടപ്പോൾ അമ്മയുടെ മുഖത്തു വിരിഞ്ഞ അഭിമാനം, സന്തോഷം. അതു കണ്ടപ്പോൾ ഞങ്ങളുടെയും മനസ്സു നിറഞ്ഞു ചേച്ചി.” , ”അമ്മയുടെ മകൾ തന്നെ” തുടങ്ങി ഹൃദ്യമായ കമന്റുകൾ പ്രേക്ഷകർ പങ്കുവച്ചു. 

കുറച്ചു നാളുകൾക്കു മുൻപ് മകളുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രം മഞ്ജുവിന്റെ കയ്യിൽ ടാറ്റൂ ചെയ്തിരുന്നു. ഇരുവരുടെയും ടാറ്റു കാണിച്ചുകൊണ്ടുള്ള പോസോടെയാണ് വിഡിയോ അവസാനിപ്പിക്കുന്നത്.

English Summary:
A video of daughter Daya Sujith getting her mother’s face tattooed on her hand to surprise Manju

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 2vjhks1fpbe10vai37pft3a9p9 mo-entertainment-movie-manjupillai


Source link

Related Articles

Back to top button