തിരുവനന്തപുരം: തലസ്ഥാനത്ത് പോക്‌സോ കേസിലെ പ്രതി ബ്ലെയ്ഡ് വിഴുങ്ങി. സുമേഷ് എന്നയാളാണ് ബ്ലെയ്ഡ് വിഴുങ്ങിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം നടന്നത്. കൊല്ലത്തെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേ പൊലീസിനെ വെട്ടിച്ച് പ്രതി ബ്ലെയ്ഡ് വിഴുങ്ങുകയായിരുന്നു. സുമേഷ് തന്നെയാണ് ബ്ലെയ്ഡ് വിഴുങ്ങിയ കാര്യം പൊലീസിനെ അറിയിച്ചത്. ഉടൻ പൊലീസ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Source link