KERALAMLATEST NEWS
പാടത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
എട്ടുമന പാടത്ത് കണ്ടെത്തിയ മനുഷ്യ തലയോട്ടിയും, അസ്ഥികൂടങ്ങളും
ചേർപ്പ്: എട്ടുമന പാടത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഇന്നലെ രാവിലെ പാടത്ത് ട്രാക്ടർ ഓടിക്കാനെത്തിയെ പ്രദേശവാസിയാണ് ഇവ കണ്ടത്. ഒന്നര മാസമായി കാണാതായ പണ്ടാരച്ചിറ സ്വദേശിയുടേതാണെന്ന് സംശയം. ഇയാൾ പറമ്പിൽ നിന്ന് നാളികേരം ശേഖരിക്കുന്നയാളാണ്. ഇയാളുടേതാണെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും, ചെരുപ്പും സമീപത്ത് നിന്ന് കണ്ടെത്തി. കാണാതായ ആളുടെ ബന്ധുക്കളും, സുഹൃത്തുക്കളും ഇവ തിരിച്ചറിഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡി.എൻ.എ ടെസ്റ്റ് നടത്തിയ ശേഷമേ അസ്ഥികൂടം കാണാതായ വ്യക്തിയുടേതാണെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.
Source link