KERALAM

പ്രകൃതി വിരുദ്ധ പീഡനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തളിപ്പറമ്പ്: വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ തളിപ്പറമ്പ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. ഒരാളെ അറസ്റ്റുചെയ്തു. രണ്ടാമത്തെയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശനാണ് അറസ്റ്റിലായത്. മുയ്യം ബ്രാഞ്ച് സെക്രട്ടറി പി. അനീഷിനായാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.

പതിനേഴുകാരനെ പീഡിപ്പിച്ച കേസിൽ രമേശനെതിരെയും മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച ഇരുവർക്കുമെതിരെയുമാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം മുയ്യത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് തന്നെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്ന് പതിനേഴുകാരൻ കൂട്ടുകാരോട് വെളിപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തായത് .

പുറത്താക്കി സി.പി.എം

കണ്ണൂർ: സി.രമേശനെയും പി.അനീഷിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി അറിയിച്ചു. കഴിഞ്ഞദിവസം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് ഇരുവരെയും സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്.


Source link

Related Articles

Back to top button