ലണ്ടൻ: 142 വർഷം പഴക്കമുള്ള കൽക്കരി വൈദ്യുതനിലയം പൂട്ടി ബ്രിട്ടൺ. സെൻട്രൽ ഇംഗ്ലണ്ടിലെ റാറ്റ്ക്ലിഫ് ഓൺ സോർ സ്റ്റേഷൻ ആണു നൂറ്റാണ്ടിലധികം നീണ്ട സേവനം അവസാനിപ്പിക്കുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ അവസാന നിലയത്തിനാണു ഇതോടെ പൂട്ടു വീഴുന്നത്. 2030 ആകുന്നതോടെ പൂർണതോതിൽ പുനരുപയോഗിക്കാവുന്ന ഊർജസ്രോതസുകളിലേക്കു മാറാനുളള ശ്രമങ്ങളുടെ ഭാഗമാണിതെന്നു യുകെ സർക്കാർ അവകാശപ്പെടുന്നു.
കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിർമാണം നേരത്തെതന്നെ സ്വീഡനും ബെൽജിയവും നിർത്തിയിരുന്നു. ഒരു യുഗമാണ് അവസാനിച്ചതെന്നും 140 വർഷം രാജ്യത്തെ പ്രകാശിപ്പിച്ച കൽക്കരി തൊഴിലാളികൾക്ക് എന്നെന്നും അഭിമാനിക്കാമെന്നും ഊർജമന്ത്രി മൈക്കിൾ ഷാങ്ക്സ് പറഞ്ഞു.
Source link