WORLD

പ്രളയം: നേപ്പാളിൽ മരണം 200 കടന്നു


കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 200 ക​​​ട​​​ന്നു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ദി​​​വ​​​സ​​​വും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഊ​​​ർ​​​ജി​​​ത​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. 33 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ട്. 89 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ന​​​വ​​​ധി റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്നു. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ളും മ​​​റ്റു കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ന​​​ശി​​​ച്ചു. ഭ​​​ക്ഷ​​​ണ​​​വും കു​​​ടി​​​വെ​​​ള്ള​​​വു​​​മി​​​ല്ലാ​​​തെ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​ർ വ​​​ല​​​യു​​​ന്നു. പ്ര​​​ള​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നും നേ​​​പ്പാ​​​ളി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും പ​​​ച്ച​​​ക്ക​​​റി​​​യുടെയും മ​​​റ്റ് അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും നീ​​​ക്കം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ല​​​ച്ച​​​തോ​​​ടെ വി​​​പ​​​ണി​​​യി​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റ​​​മാ​​​ണ്.

1100 മെ​​​ഗാ വാ​​​ട്ട് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന 20 ജ​​​ല​​​വൈ​​​ദ്യു​​​ത പ്ലാ​​​ന്‍റു​​​ക​​​ൾ​​​ക്ക് പ്ര​​​ള​​​യ​​​ത്തി​​​ൽ സാ​​​ര​​​മാ​​​യ കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. ബം​​​​​ഗാ​​​​​ൾ ഉ​​​​​ൾ​​​​​ക്ക​​​​​ട​​​​​ലി​​​​​ൽ രൂ​​​​​പ​​​​​പ്പെ​​​​​ട്ട ന്യൂ​​​​​ന​​​​​മ​​​​​ർ​​​​​ദ​​​​​മാ​​​​​ണ് ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യ്ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​ത്. കാ​​​​​ഠ്മ​​​​​ണ്ഡു​​​​​വി​​​​​ലെ പ്ര​​​​​ധാ​​​​​ന ന​​​​​ദി​​​​​യാ​​​​​യ ബാ​​​​​ഗ്‌​​​​​മ​​​​​തി ക​​​​​ര​​​​​ക​​​​​വി​​​​​ഞ്ഞൊ​​​​​ഴു​​​​​കു​​​​​ക​​​​​യാ​​​​​ണ്.


Source link

Related Articles

Back to top button