ത്രിമൂർത്തി സന്നിധിക്ക് മുകളിലൂടെ പാലം വേണ്ട: ഭാരതീയ വിചാരകേന്ദ്രം
തിരുവനന്തപുരം : പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും സാംസ്‌കാരിക പൈതൃകങ്ങളേയും ധ്വംസിയ്ക്കുന്ന തരത്തിൽ ഭാരതപ്പുഴയിൽ ത്രിമൂർത്തി സന്നിധിക്ക് മേൽ പാലം നിർമ്മിക്കരുതെന്ന് ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു.
നാവാമുകുന്ദ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ബ്രഹ്മാശിവ ക്ഷേത്രങ്ങളുടെ മധ്യത്തിൽ എത്തുന്ന തരത്തിലാണ് തിരുനാവായ – തവനൂർ പാലം നിർമ്മിക്കാനൊരുങ്ങുന്നത്. മാത്രമല്ല ഈ പാലം വരുന്നതോടെ തവനൂരിലെ കെ.കേളപ്പൻ സ്മൃതിമണ്ഡപവും ഇല്ലാതാകും. പദ്ധതി ഹിന്ദുവിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് വിചാരകേന്ദ്രം മുന്നറിയിപ്പ് നൽകി.
ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ച സംസ്ഥാന സമിതി യോഗത്തിൽ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു, ഡോ. എസ്. ഉമാദേവി, ഡോ. എൻ. സന്തോഷ് കുമാർ, ഡോ. സിഎ. ഗീത, രാമചന്ദ്രൻ പാണ്ടിക്കാട്, ഡോ. ശിവകുമാർ, ശ്രീധരൻ പുതുമന, എസ്. രാജൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Source link