മുഖ്യമന്ത്രി മലപ്പുറത്തെ അവഹേളിക്കുന്നു: ലീഗ്

കണ്ണൂർ : അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ .സലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന തറ രാഷ്ട്രീയക്കാരനിൽ നിന്നും ഉയരാൻ കഴിയണം. മലപ്പുറം ജില്ലയെ പറയുന്നത് കരിപ്പൂർ വിമാനതാവളമുള്ളതു കൊണ്ടാണ് . കണ്ണൂർ ജില്ലയിൽ നിന്നു പോകുന്നവരാണ് അവിടെ നിന്നും സ്വർണം തട്ടിയെടുക്കുന്നത്. അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചത് സി.പി.എം സഹയാത്രികനായ അൻവറെന്ന മലപ്പുറത്തെ എം.എൽ.എയാണ് . ഹവാല പണം രാജ്യദ്രോഹത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതദ്ദേഹത്തിന്റ കഴിവുകേടാണ്. എന്തെങ്കിലുമൊരു തെളിവ് അദ്ദേഹത്തിന് കൊടുക്കാനുണ്ടോ?.. തിരുവനന്തപുരം എയർപോർട്ടിലൂടെ ഡിപ്ളോമിക് ചാനലിൽ സ്വർണം കടത്തിയതിലെ പ്രതികളെ ഇതുവരെ പിടിച്ചോ? പിടിച്ച സ്വർണവും പണവും എങ്ങോട്ടുപോയെന്ന് സലാം ചോദിച്ചു.
Source link