KERALAMLATEST NEWS

നിയമസഭ സമ്മേളനം 4 ന് : എ.ഡി.ജി.പിയെ മാറ്റാൻ രാഷ്ട്രീയ സമ്മർദ്ദം

തിരുവനന്തപുരം: നിയമസഭ സമ്മേളിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ, ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാരിന് മേൽ രാഷ്ട്രീയ സമ്മർദ്ദം മുറുകുന്നു.
അജിത് കുമാറിന്റെ കവടിയാറിലെ കൊട്ടാര സമാനമായ വീട് നിർമ്മാണവും, പത്ത് ദിവസത്തിന്റെ ഇടവേളയിൽ ലക്ഷങ്ങളുടെ ലാഭമുണ്ടാക്കിയ ഫ്‌ളാറ്റ് കച്ചവടവും ഉയർത്തിയ അൻവറിന്റെ ആരോപണത്തിന് കൃത്യമായ തെളിവുകളുണ്ട്.

നിയമസഭാ സമ്മേളന കാലയളവിൽ ഈ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം സഭയ്ക്കുള്ളിൽ വലിയ ആക്രമണമാവും സർക്കാരിനും എൽ.ഡി.എഫിനുമെതിരെ നടത്തുക. അജിത് കുമാറിനെ ചാരി മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിപക്ഷം പോർമുഖം തുറന്നതും അൻവർ ഈ വിഷയങ്ങൾ പൊതുയോഗങ്ങളിൽ ഉന്നയിക്കുന്നതും സർക്കാരിന് സമ്മർദ്ദമേറ്റിയിട്ടുണ്ട്. സി.പി.എം തള്ളിപ്പറഞ്ഞ പി.വി അൻവറിന്റെ നിയമസഭയിലെ സീറ്റ് സംബന്ധിച്ച് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി തീരുമാനം സ്പീക്കറെ അറിയിച്ച ശേഷമാവും നടപടി.സീറ്റ് മാറ്റുന്ന കാര്യത്തിൽ അൻവർ ഇത് വരെ രേഖാമൂലം ആവശ്യമുന്നയിച്ചിട്ടില്ല. .


Source link

Related Articles

Back to top button