പാരിസ്: ഫ്രാൻസിന് രണ്ടാം ലോകകപ്പ് ഫുട്ബോൾ കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം അന്റോയിൻ ഗ്രീസ്മാൻ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഫ്രാൻസിനായി 137 മത്സരങ്ങൾ കളിച്ചു. 44 ഗോളുകളും നേടി. ക്ലബ് ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിനായാണു കളിക്കുന്നത്. 2014ൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ ഗ്രീസ്മാൻ ഫ്രാൻസിനായി അരങ്ങേറിയത്. പിന്നീട് ദിദിയർ ദെഷാംപ്സ് ഫ്രഞ്ച് പരിശീലകനായി എത്തിയതോടെ താരം ടീമിന്റെ അവിഭാജ്യ ഘടകമായി.
ഫ്രാൻസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമാണ് ഗ്രീസ്മാൻ. ഹ്യുഗോ ലോറിസ് (145), ലിലിയൻ തുറാം (142) എന്നിവരാണു ഗ്രീസ്മാന് മുന്നിലുള്ളവർ. ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ഗ്രീസ്മാൻ ഉണ്ട്. ഒലിവർ ജിറൂദ്, തിയറി ഹെന്റി, കിലിയൻ എംബപ്പെ എന്നിവരാണു ഗ്രീസ്മാനു മുന്നിലുള്ളവർ.
Source link