KERALAMLATEST NEWS

അൻവറിനെ ക്ഷണിക്കുന്നത് കൂട്ടായി ആലോചിക്കണം: കുഞ്ഞാലിക്കുട്ടി

കാസർകോട്: അൻവറിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി ആലോചിച്ചെടുക്കേണ്ടതാണ്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളെ ബാധിക്കുന്നതായതിനാൽ യു.ഡി.എഫ് ഗൗരവമായി ചർച്ച ചെയ്യും. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. താമിർ ജിഫ്രി കേസിൽ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. അത്തരം കേസുകൾക്ക് പിന്നിലെ അന്ത‌ർ നാടകങ്ങളാണ് അൻവർ പറയുന്നത്. ഇക്കാര്യങ്ങൾ നിയമസഭയ്ക്ക് മുമ്പ് യു.ഡി.എഫ് യോഗം ചേർന്ന് വിശദമായി ചർച്ച ചെയ്യും. അൻവറിന്റെ യോഗത്തിൽ ആള് കൂടിയതിൽ യു.ഡി.എഫിന് ഒരാശങ്കയുമില്ല. വേണ്ടത് എൽ.ഡി.എഫിനാണ്. കേരളത്തിൽ എട്ട് വർഷമായി നടക്കുന്നത് ദുർഭരണമാണെന്നും. കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Source link

Related Articles

Back to top button