മുഖ്യമന്ത്രിയുടെ തലയ്ക്ക് വെളിവില്ല; അൻവർ

#വെല്ലുവിളിച്ചാൽ 25 പഞ്ചായത്തുകളിലെ ഭരണം താഴെയിടും;

മലപ്പുറം: മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ സംസാരിക്കുന്നുവെന്ന് പരിഹസിച്ച് പി.വി.അൻവർ എം.എൽ.എ. സ്വർണക്കടത്തും ഹവാല പണവും പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അൻവറിനെന്നാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. . സ്വർണം വിദേശത്ത് നിന്ന് കൊടുത്തയച്ചവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് കഴിയില്ല. കസ്റ്റംസിനാണ് അധികാരം. പൊലീസ് പിടിച്ച ഒരു സ്വർണക്കേസും ശിക്ഷിക്കാൻ കഴിയില്ല. ഇതൊക്കെ പറഞ്ഞാൽ അൻവർ സ്വർണക്കടത്തുകാരെ സഹായിക്കുകയാണെന്ന് പറയും. കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടേണ്ട സമയമൊക്കെ കഴിഞ്ഞെന്നും അൻവർ പറഞ്ഞു.

. ഇതുവരെ പറഞ്ഞതിൽ താൻ ഒതുങ്ങിനിൽക്കുകയാണ്. ഇനി കേസും കൂട്ടവും വരട്ടെ അപ്പോൾ നോക്കാം. തന്റെ മെക്കിട്ട് കേറിയാൽ തിരിച്ചും പറയും. സി.പി.എം നേതൃത്വം തന്നെക്കൊണ്ട് പറയിപ്പിക്കുകയാണ്. സ്വാർത്ഥ താൽപര്യമില്ലാത്തതിനാൽ ഭയമില്ല. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്നതിൽ നല്ല ബോദ്ധ്യമുണ്ട്.നിലമ്പൂരിലെ പൊതുയോഗം ജനം വിലയിരുത്തട്ടെ. പാർട്ടിക്കാരോട് ആരോടും വിശദീകരണ യോഗത്തിന് വരണമെന്ന് പറഞ്ഞിരുന്നില്ല. . ആരേയും പുറത്തിറക്കി പ്രതിസന്ധിയിലാക്കാൻ ഉദ്ദേശിക്കുന്നില്ല. . . താൻ തീരുമാനിച്ചാൽ മലപ്പുറത്തെ 25 പഞ്ചായത്തുകളിലെ ഭരണം എൽ.ഡി.എഫിന് നഷ്ടമാവും. . മലപ്പുറത്ത് മാത്രമല്ല, ചിലപ്പോൾ കോഴിക്കോടും പാലക്കാടും ഭരണം പോവും. അതിലേക്ക് പോവണോ എന്നത് നേതൃത്വം ആലോചിക്കട്ടെ.

. രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ലെന്ന് പറഞ്ഞിട്ടില്ല. ജനം ഒരുപാർട്ടിയായാൽ അതിന് മുന്നിൽ താനുണ്ടാകുമെന്ന് പറഞ്ഞതിൽ എല്ലാമുണ്ട്. വിഷയത്തിൽ ഒരുപാട് ആളുകൾ പ്രതികരിക്കുന്നുണ്ട്. അൻവറിന്റെ പൊതുയോഗത്തിലേക്ക് ആളുകൾ എത്തിയത് താത്ക്കാലികം മാത്രമാണെന്നാണ് ടി.പി.രാമകൃഷ്ണൻ പറഞ്ഞത്. ആ സമാധാനത്തിൽ അദ്ദേഹം ഉറങ്ങട്ടെ. . നിയമസഭയിൽ തനിക്ക് കസേരയില്ലെങ്കിൽ നിലത്തിരിക്കുമെന്നും അൻവർ പറഞ്ഞു.


Source link
Exit mobile version