സി.പി.ഐയുടേത് അൻവറിന്റെ നിലപാടല്ല : ബിനോയ്

തിരുവനന്തപുരം: സി.പി.ഐ പറയുന്നത് സ്വന്തം നിലപാടാണെന്നും . അൻവറിന്റെ നിലപാടല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാദ്ധ്യമങ്ങളോട് പറഞ്ഞു..

എൽ.ഡി.എഫ് രാഷ്ട്രീയത്തിന് മറുഭാഗത്തുള്ള ഒരു വഴിയും സി.പി.ഐയുടെതല്ല. വര വരയ്‌ക്കപ്പെട്ടപ്പോൾ പി.വി അൻവർ എൽ.ഡി.എഫിന്റെ മറുഭാഗത്താണെന്ന് തെളിയിക്കപ്പെട്ടു.എൽ.ഡി.എഫിന്റെ ആരുമല്ലാത്ത അൻവറിനോട് സി.പി.ഐയ്ക്ക് യാതൊരു ബന്ധവുമില്ല. അൻവറിന്റെ രാഷ്ട്രീയമറിയാം,​ വന്ന വഴികളുമറിയാം. ..അൻവറിന്റെ രാഷ്ട്രീയ പൊതുയോഗത്തിൽ ആള് കൂടിയതിനെക്കുറിച്ച് പഠിക്കണം. എ.ഡി.ജി.പിയുടെ മാറ്റം എത്ര നാളായാലും സംഭവിക്കും എടുത്തു ചാടി സി.പി.ഐ എന്തെങ്കിലും പറയുമെന്നോ ചെയ്യുമെന്നോ ഉള്ള വ്യാമോഹം ആർക്കും വേണ്ട. സി.പി.ഐ നിലപാട് എന്നുമെന്നും ആവർത്തിക്കേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.


Source link
Exit mobile version