'എന്റെ റോക്ക്സ്റ്റാർ ഇനി ടീനേജർ'; മകളുടെ ജന്മദിനത്തിൽ ശ്വേത മേനോന്റെ കുറിപ്പ്
‘എന്റെ റോക്ക്സ്റ്റാർ ഇനി ടീനേജർ’; മകളുടെ ജന്മദിനത്തിൽ ശ്വേത മേനോന്റെ കുറിപ്പ്
‘എന്റെ റോക്ക്സ്റ്റാർ ഇനി ടീനേജർ’; മകളുടെ ജന്മദിനത്തിൽ ശ്വേത മേനോന്റെ കുറിപ്പ്
മനോരമ ലേഖിക
Published: September 30 , 2024 04:55 PM IST
1 minute Read
മകൾ സബൈനയുടെ പിറന്നാളിന് സ്നേഹത്തിൽ പൊതിഞ്ഞ കുറിപ്പ് പങ്കുവച്ച് ശ്വേത മേനോൻ. ജന്മദിനം മകൾ എങ്ങനെ ആഘോഷിച്ചു എന്നതിന്റെ ഒരു ചെറു വിവരണവും പോസ്റ്റിൽ ചേർത്തിരുന്നു. സബൈന തന്റെ മുത്തശ്ശിയുടെ ഒപ്പം അവരുടെ അനുഗ്രഹം സ്വീകരിച്ചാണ് ഈ ഒരു ദിവസം ചിലവിട്ടത്.
“സമയം എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്. എന്റെ റോക്ക്സ്റ്റാർ ഈ മാസം 12 വയസുകാരിയാവുകയാണ്,” ശ്വേത കുറിച്ചു. പിറന്നാളാഘോഷം ശ്വേതയുടെ വീട്ടിലാണെങ്കിലും, സർപ്രൈസ് ഒരുക്കിയത് നടൻ രമേശ് പിഷാരടി കൂടിയാണ്. രമേശ് പിഷാരടിയുടെ ‘കേക്ക് റീൽസ്’ എന്ന കേക്ക് ഷോപ്പിൽ നിന്നുമാണ് മകളുടെ പിറന്നാൾ കേക്ക് ശ്വേത തിരഞ്ഞെടുത്തത്.
സബൈനയ്ക്ക് ജന്മദിനാശംസകളുമായി നിരവധി പേർ രംഗത്തെത്തി. 2011ലാണ് ശ്വേത മേനോൻ ശ്രീവൽസൻ മേനോനെ വിവാഹം ചെയ്യുന്നത്. മകളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്വേത പങ്കുവയ്ക്കാറുണ്ടെങ്കിലും ഫോട്ടോകൾ വളരെ അപൂർവമായി മാത്രമെ പുറത്തുവിടാറുള്ളൂ. ജന്മദിനത്തിലും മകളുടെ ഫോട്ടോ ഒന്നും താരം പങ്കുവച്ചിട്ടില്ല.
English Summary:
Swetha menon’s daughter Sabaina turned 12
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-shwetha-menon mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 3538mhh8lub4lsin07tdluhpd7
Source link