KERALAMLATEST NEWS

സ്‌ഫോടക വസ്തുക്കൾ മണത്തുകണ്ടെത്തുന്നതിൽ മിടുമിടുക്കൻ, ഇടിമിന്നൽ ശബ്ദം കേട്ടതോടെ പേടിച്ചോടി, ഒടുവിൽ കണ്ടെത്തി

കൊച്ചി: കളമശ്ശേരി പൊലീസ് ക്യാമ്പിലെ നായയെ കണ്ടെത്തി. പൊലീസ് കെ9 സ്‌ക്വാഡിലെ അർജുൻ എന്ന നായയെയാണ് കണ്ടെത്തിയത്. ഇടിമിന്നൽ ശബ്ദം കേട്ട് ഓടിപ്പോയ അർജുനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു.

നായയേയും കൊണ്ട് നടക്കാൻ പോകുന്നതിനിടയിലാണ് ഇടിമിന്നലുണ്ടായത്. ഇതുകേട്ടതോടെ പേടിച്ചുപോയ അർജുൻ ഓടിപ്പോകുകയായിരുന്നു. തുടർന്ന് ഊർജിതമായി തെരച്ചിൽ നടത്തി. ഒടുവിൽ കണ്ടെത്തുകയായിരുന്നു.

സ്‌ഫോടക വസ്തുക്കൾ മണത്തുകണ്ടെത്തുന്നതിൽ മിടുക്കനാണ് അർജുൻ. പൊലീസ് സ്‌ക്വാഡിലെ നായ്‌ക്കളുടെ സംസ്ഥാന മീറ്റിൽ ഒന്നാം സ്ഥാനം നേടിയ അർജുൻ ദേശീയ തലത്തിൽ നാലാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. ബെൽജിയൻ മാലിനോയിസ് വിഭാഗത്തിൽപ്പെട്ട അർജുനെ 2022ലാണ് എറണാകുളം റൂറൽ പൊലീസ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത്. തുടർന്ന് ഒൻപത് മാസത്തോളം പരിശീലനവും നൽകി.


Source link

Related Articles

Back to top button