തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ  പുറത്തുചാടി; രക്ഷപ്പെട്ടത് മൂന്നെണ്ണം

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിൽ നിന്ന് പുറത്ത് ചാടിയത്. 2023ലും സമാന സംഭവം നടന്നിട്ടുണ്ട്. അന്ന് ചാടിപ്പോയ കുരങ്ങും ഈ കൂട്ടത്തിലുണ്ടെന്നാണ് വിവരം.

കുരങ്ങുകൾ മൃഗശാലയ്ക്ക് പരിസരത്ത് തന്നെയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ജീവനക്കാർ തെരച്ചിൽ നടത്തുന്നുണ്ട്. ഇന്ന് മൃഗശാല അവധിയാണ്. രാവിലെ ഏഴ് മണി മുതലാണ് കുരങ്ങുകളെ കാണാതായത്.


Source link
Exit mobile version