WORLD

അറബിക്കടലിന് മുകളില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്, അന്വേഷണം


ന്യൂഡല്‍ഹി: ഖത്തര്‍ എയര്‍ലൈന്‍സിന്റെയും ഇസ്രയേല്‍ വിമാനക്കമ്പനിയായ എല്‍ അല്ലിന്റെയും (EL AL) ബോയിങ് 777 വിമാനങ്ങള്‍ അപകടകരമാംവിധം നേര്‍ക്കുനേര്‍ പറന്നതായി കണ്ടെത്തല്‍. മാര്‍ച്ച് 24-ന് അറബിക്കടലിന് മുകളില്‍ 35,000 അടി ഉയരത്തിലാണ് സംഭവമുണ്ടയത്. ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. 9.1 നോട്ടിക്കല്‍ മൈല്‍ അടുത്തുവരെ വിമാനങ്ങള്‍ എത്തിയെന്നാണ് പുറത്തുവരുന്ന വിവരം.വിമാനങ്ങള്‍ക്ക് ഏകദേശം ഒരു മിനിട്ടുകൊണ്ട് പറന്നെത്തുന്ന ഉയരമാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇസ്രയേലില്‍നിന്ന് ബാങ്കോക്കിലേക്ക് പോയ എല്‍ അല്‍ വിമാനവും ദോഹയില്‍മനിന്ന് മാലദ്വീപിലേക്ക് പറന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനമാണ് മുഖാമുഖം പറന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഗുരുതര സുരക്ഷാവീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രഥാമിക നിഗമനം.


Source link

Related Articles

Back to top button