KERALAM

സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു,​ യുവ സംവിധായകൻ അറസ്റ്റിലായി

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചെന്ന പരാതിയിൽ യുവസംവിധായകൻ അറസ്‌റ്റിൽ. കണ്ണൂ‌ർ സ്വദേശിയായ യുവതിയുടെ പരാതിയിൽ മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനെയാണ്(31)​ പാലാരിവട്ടം പൊലീസ് അറസ്റ്റ് ‌ ചെയ്‌തത്.

‘ജെയിംസ് കാമറൂൺ’ എന്ന ചിത്രത്തിന്റെ സംവിധായകനും പല ചിത്രങ്ങളിലും അസിസ്‌റ്റന്റ് ഡയറക്‌ടറായും ജോലി നോക്കിയിട്ടുള്ളയാളാണ് ഷാജഹാൻ. ഇയാൾ സംവിധാനം ചെയ്‌ത ചിത്രത്തിൽ യുവതി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ താമസം. യുവതിയെ വിവാഹം ചെയ്യാം എന്ന് ഇയാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ ഇയാൾ വിവാഹിതനാണെന്ന വിവരം ഇതിനിടെയാണ് യുവതി അറിഞ്ഞത്. ഇതോടെ പരാതി നൽകുകയായിരുന്നു. തുടർച്ചയായി ബലാൽസംഗം ചെയ്യുക,​ ഭീഷണി,​ വഞ്ചന,​ ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്.


Source link

Related Articles

Back to top button