‘സലിം കുമാറിന്റെ മകന്‍ മരപ്പാഴ്’; വിമര്‍ശകന് മറുപടി കൊടുത്ത് ചന്തു

‘സലിം കുമാറിന്റെ മകന്‍ മരപ്പാഴ്’; വിമര്‍ശകന് മറുപടി കൊടുത്ത് ചന്തു | Chandu Salim Kumar

‘സലിം കുമാറിന്റെ മകന്‍ മരപ്പാഴ്’; വിമര്‍ശകന് മറുപടി കൊടുത്ത് ചന്തു

മനോരമ ലേഖകൻ

Published: September 30 , 2024 10:39 AM IST

1 minute Read

മമ്മൂട്ടിക്കൊപ്പം ചന്തു

സമൂഹ മാധ്യമങ്ങളിൽ പരിഹാസ കമന്റ് കുറിച്ചയാൾക്ക് മറുപടിയുമായി സലിംകുമാറിന്റെ മകനും നടനുമായ ചന്തു. ‘‘പുറകില്‍ ഇരിക്കുന്ന സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്.’’ എന്നായിരുന്നു ഒരാളുടെ കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ട ചന്തു, ‘ഓക്കെ ഡാ’ എന്നായിരുന്നു മറുപടി നൽകിയത്.

ദുൽഖർ സൽമാൻ നിർമിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ് ചന്തു ഇപ്പോൾ. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ലൊക്കേഷനിലെത്തിയ മമ്മൂട്ടിക്കൊപ്പമുള്ള ചന്തുവിന്റെ ഫോട്ടോസും പുറത്ത് വന്നിരുന്നു. ഈ ഫോട്ടോയ്ക്കു താഴെയാണ് പരിഹാസ കമന്റുമായി യുവാവ് എത്തിയത്.

അതേസമയം ചന്തുവിനെ പരിഹസിച്ചു കമന്റിട്ടയാൾക്ക് തക്ക മറുപടി പ്രേക്ഷകർ തന്നെ നൽകുന്നുണ്ട്. ‘‘ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിട്ടുണ്ട്. അതിനുള്ള മധുര പ്രതികാരം അദ്ദേഹമിപ്പോള്‍ ചെയ്യുന്നുമുണ്ട്. തീര്‍ച്ചയായും അവനും മലയാള സിനിമയില്‍ മികച്ചവരില്‍ ഒരാളാകും.’’–ഇതായിരുന്നു ചന്തുവിനെ പിന്തുണച്ചുള്ള പ്രേക്ഷകന്റെ അഭിപ്രായം.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രത്തിലാണ് ചന്തു സലിം കുമാറും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. അടുത്തിടെ ഈ സിനിമയുടെ സെറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നു. താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം അല്‍പ സമയം ചിലവഴിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. ചിത്രത്തിലെ താരങ്ങളായ നസ്ലിനും ചന്തുവിനും അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോസും വൈറലായി. 

English Summary:
Chandhu, Son of Actor Salim Kumar, Responds to Online Trolls with Classy Dig

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-chandusalimkumar mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 6kvmqvjti9homb68fikubjvu02 mo-entertainment-movie-salimkumar


Source link
Exit mobile version