ബയ്‌റുത്ത്: ഇസ്രയേല്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണങ്ങളില്‍ 105 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം. ബയ്‌റുത്തിലുള്ള ബഹുനിലക്കെട്ടിടം ലക്ഷ്യമാക്കിയും വ്യോമാക്രമണം നടന്നു. സംഘര്‍ഷം തുടങ്ങിയതിനുശേഷം ജനവാസ മേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പലസ്തീനിയന്‍ സായുധ ഗ്രൂപ്പായ പി.എഫ്.എല്‍.പിയുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി ഗ്രൂപ്പ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടു മുതല്‍ ഇസ്രയേലിന്റെ ഡ്രോണുകള്‍ ബയ്‌റുത്തിലും സമീപ പ്രദേശങ്ങളിലും ആക്രമണം നടത്തുകയാണ്.അതിനിടെ, യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലെ വൈദ്യുതി നിലയങ്ങളും തുറമുഖങ്ങളും അടക്കമുള്ളവ ലക്ഷ്യമാക്കിയും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഇറാനിയന്‍ ആയുധങ്ങളും എണ്ണയും അടക്കമുള്ളവയുടെ നീക്കം നടത്തുന്ന തുറമുഖങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) പറയുന്നത്.
Source link