KERALAMLATEST NEWS
അട്ടിമറി ആരോപിച്ച് കൈനകരി ബോട്ട് ക്ലബ്
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി ഫലം അട്ടിമറിച്ചെന്ന പരാതിയുമായി രണ്ടാം സ്ഥാനത്തെത്തിയ വീയപുരം ചുണ്ടനിൽ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ്. ഫലപ്രഖ്യാപനം പുനഃപരിശോധിക്കണമെന്നാണ് കളക്ടർക്കു നൽകിയ പരാതിയിലെ ആവശ്യം.
വിജയിയായ കാരിച്ചാൽ ചുണ്ടനും വീയപുരവും 4.29 സെക്കൻഡിൽ ഫിനിഷ് ചെയ്തതായി ആദ്യം സ്ക്രീനിൽ രേഖപ്പെടുത്തിയെങ്കിലും നിമിഷങ്ങൾക്കകം അത് മാറ്റി. ഈ പിഴവ് കൈനകരി വില്ലേജ് ബോട്ട് ക്ലബിനെ ബോദ്ധ്യപ്പെടുത്താതെ ഏകപക്ഷീയമായി വിജയിയെ പ്രഖ്യാപിച്ചെന്നാണ് ആരോപണം. അതേസമയം, ട്രാക്കിൽ ഒരു ബോട്ട് തടസമായി നിന്നത് പരിശോധിക്കാതെ മത്സരം ആരംഭിച്ചതിനാൽ സ്റ്റാർട്ടിംഗ് വൈകിയത് തുഴച്ചിലിനെ ബാധിച്ചെന്ന് കുമരകം ടൗൺ ബോട്ട് ക്ലബ് പരാതി നൽകി.
Source link