കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഏഴു തൊഴിലാളികളെ ഭീകരർ വധിച്ചു. പാക് പഞ്ചാബിലെ മുൾട്ടാനിൽനിന്നുള്ളവരാണു ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളെ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നു. ഒരു തൊഴിലാളി പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ മൂസഖയിൽ ജില്ലയിൽ ഗ്യാസ് കന്പനി ജീവനക്കാരായ 20 പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി.
Source link