KERALAM

അൻവർ മാപ്പ് പറയണം: തമിഴ് വിശ്വകർമ്മ സമൂഹം

തിരുവനന്തപുരം: വിശ്വകർമ്മജരെ ജാതീയമായി അധിക്ഷേപിച്ച പി.വി.അൻവർ എം.എൽ.എ പരസ്യമായി മാപ്പ് പറയണമെന്ന് തമിഴ് വിശ്വകർമ്മ സമൂഹം സംസ്ഥാന പ്രസിഡന്റ് ആർ.എസ്.മണിയനും ജനറൽ സെക്രട്ടറി സി.കൃഷ്ണൻകുട്ടിയും ആവശ്യപ്പെട്ടു.

പരമ്പരാഗതമായി സ്വർണ്ണത്തൊഴിൽ ചെയ്തുവരുന്ന വിശ്വകർമ്മജരെ ജാതീയമായി അധിക്ഷേപിച്ച അൻവറുടെ നടപടി പ്രതിഷേധാർഹമാണ്. മാപ്പ് പറയാത്ത പക്ഷം വിശ്വകർമ്മ സംഘടനകൾ ശക്തമായ നടപടികൾ സ്വീകരിക്കും. പൊതുപ്രവർത്തകന് യോജിക്കുന്നതല്ല അൻവറിന്റെ വാക്കുകളെന്ന് സമൂഹം ചൂണ്ടിക്കാട്ടി.


Source link

Related Articles

Back to top button