WORLD
എട്ടു സൈനികർ മരിച്ചു
ബൊഗോട്ട: കൊളംബിയയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് എട്ടു സൈനികർ മരിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിനു പോയ സൈനികരാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ അറിയിച്ചു. വെനസ്വേലൻ അതിർത്തിയിലുള്ള ഗ്രാമത്തിലാണു തകർന്ന നിലയിൽ ഹെലികോപ്റ്റർ കണ്ടെത്തിയത്.
Source link