KERALAM
മാദ്ധ്യമ പ്രവർത്തകർക്കു നേരെ കൈയേറ്റം, 2 പേർക്കെതിരെ കേസ്
പാലക്കാട്: അലനല്ലൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ പി.വി.അൻവർ എം.എൽ.എയോട് പ്രതികരണമാരാഞ്ഞ മാദ്ധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തു. സംഭവത്തിൽ അലനല്ലൂർ സ്വദേശികളായ മജീദ്, അൻവർ എന്ന മാണിക്കൻ എന്നിവർക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. സംഭവത്തിനു പിന്നാലെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു.
താൻ അൻവറിനൊപ്പം ഫോട്ടോയെടുക്കാൻ എത്തിയതാണെന്നാണ് മജീദിന്റെ മൊഴി. മാണിക്കൻ മദ്യപിച്ചിരുന്നതായും ഇരുവരും സി.പി.എം അനുഭാവികളാണെന്നും പൊലീസ് പറഞ്ഞു. അതേസമയം മാദ്ധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തവർ വ്യാപാരി വ്യവസായി ഏകോപന സമിതിയിലുള്ളവരല്ലെന്ന് സംഘാടകർ പറഞ്ഞു.
Source link