KERALAM

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുമോ കൊള്ളുമോയെന്ന് ഇന്നറിയാം

#പരിഗണിക്കുന്നത് വനിതാ

ജഡ്‌ജി ഉൾപ്പെട്ട ബെഞ്ച്

# എതിർക്കാൻ പ്രമുഖ

വനിതാ അഭിഭാഷകർ

ന്യൂഡൽഹി :പീഡനക്കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ ഇന്ന് പരിഗണിക്കുന്നത് വനിതാ ജഡ്‌ജി അടങ്ങിയ രണ്ടംഗ ബെഞ്ചാണ്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയുടെയും സതീഷ് ചന്ദ്ര ശർമ്മയുടെയും ബെഞ്ചിൽ 62ാമത്തെ കേസാണ്. പ്രമാദമായ കേസുകളിൽ കടുത്ത നിലപാട് സ്വീകരിക്കാറുണ്ട് ജസ്റ്റിസ് ബേല എം. ത്രിവേദി.

വാദിക്കാനെത്തുന്നവരിലും വനിതകളുണ്ടാവും. കേസ് ഫയലുകളുമായി പ്രത്യേക അന്വേഷണസംഘത്തിലെ എസ്.പി മെറിൻ ജോസഫ് കോടതിയിലുണ്ടാകും.

സിദ്ദിഖിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരാകുമെങ്കിലും അദ്ദേഹത്തിന്റെ മകൾ രഞ്ജീത റോത്തഗി മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

അഡിഷണൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ

ഐശ്വര്യ ഭാട്ടിയാണ് സംസ്ഥാന സർക്കാരിനായി ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ ഇറക്കാനായിരുന്നു നീക്കമെങ്കിലും,​ വനിതാ അഭിഭാഷകയെ നിയോഗിക്കാമെന്ന നിലപാടിലേക്ക് മാറി. അതിജീവിതയ്‌ക്കായി മുതി‌ർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരാകും. തടസഹർജികളാണ് സർക്കാരും അതിജീവിതയും നൽകിയിരിക്കുന്നത്. പായ്ച്ചിറ നവാസ്, അജീഷ് കളത്തിൽ തുടങ്ങിയ പൊതുപ്രവർത്തകരും തടസഹർജി സമർപ്പിച്ചിട്ടുണ്ട്.

പൊലീസ് സിദ്ദിഖിനെ ഊർജ്ജിതമായി തിരയുകയാണെന്നും, അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി ഡൽഹിയിൽ പ്രതികരിച്ചു.

നോട്ടീസുപോലും

ഉത്തരാവാകരുത്

# നോട്ടീസ് പോലും ഉത്തരവിടാതെ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടും. പ്രഥമദൃഷ്‌ട്യാ പോലും ഇടപെടാൻ കാരണങ്ങളില്ലെന്ന് ബോദ്ധ്യപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമം.

# 2016ൽ നടന്നുവെന്ന് പറയുന്ന പീഡനത്തിൽ എട്ടുവർഷത്തിനു ശേഷം 2024 ലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. അമ്മ – ഡബ്ല്യു.സി.സി സംഘടനകൾ തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ്. തുടങ്ങിയ വാദങ്ങളാണ് സിദ്ദിഖ് ഉന്നയി

ക്കുന്നത്.


Source link

Related Articles

Back to top button