WORLD

നേപ്പാളിൽ പ്രളയവും മണ്ണിടിച്ചിലും; 151 മരണം


കാ​​​​​ഠ്മ​​​​​ണ്ഡു: നേ​​​​​പ്പാ​​​​​ളി​​​​​ൽ പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ലും മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ലും മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 151 ആ​​​​​യി. കി​​​​​ഴ​​​​​ക്ക​​​​​ൻ, മ​​​​​ധ്യ നേ​​​​​പ്പാ​​​​​ളി​​​​​ലാ​​​​​ണു പ്ര​​​​​ള​​​​​യ​​​​​ദു​​​​​ര​​​​​ന്തം. ചി​​​​​ല മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ മി​​​​​ന്ന​​​​​ൽ​​​​​പ്ര​​​​​ള​​​​​യം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. പ്ര​​​​​ള​​​​​യ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 51 പേ​​​​​രെ കാ​​​​​ണാ​​​​​താ​​​​​യി. നൂ​​​റി​​​ലേ​​​റെ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കാ​​​​​ഠ്മ​​​​​ണ്ഡു താ​​​​​ഴ്‌​​​​​വ​​​​​ര​​​​​യി​​​​​ലാ​​​​​ണ് ഏ​​​​​റ്റ​​​​​വുമ​​​​​ധി​​​​​കം മ​​​​​ര​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. 322 വീ​​​​​ടു​​​​​ക​​​​​ളും 16 പാ​​​​​ല​​​​​ങ്ങ​​​​​ളും ത​​​​​ക​​​​​ർ​​​​​ന്നു. നാ​​​​​ലാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം പേ​​​​​രെ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി. നാ​​​​​ൽ​​​​​പ്പ​​​​​ത്തി​​​​​യ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ കാ​​​​​ഠ്മ​​​​​ണ്ഡു താ​​​​​ഴ്‌​​​​​വ​​​​​ര​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ പ്ര​​​​​ള​​​​​യ​​​​​മാ​​​​​ണി​​​​​ത്. ധാ​​​​​ഡിം​​​​​ഗ് ജി​​​​​ല്ല​​​​​യി​​​​​ൽ ബ​​​​​സ് മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ൽ അ​​​​​ക​​​​​പ്പെ​​​​​ട്ട് ശ​​​​​നി​​​​​യാ​​​​​ഴ്ച 19 പേ​​​​​ർ മ​​​​​രി​​​​​ച്ചു. ഭ​​​​​ക്താ​​​​​പു​​​​​രി​​​​​ൽ വീ‌​​​​​ടി​​​​​നു മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് മ​​​​​ണ്ണി​​​​​ടി​​​​​ഞ്ഞു​​​​​വീ​​​​​ണ് അ​​​​​ഞ്ചു പേ​​​​​ർ മ​​​​​രി​​​​​ച്ചു. മ​​​​​ക്‌​​​​​വാ​​​​​ൻ​​​​​പു​​​​​രി​​​​​ൽ ഓ​​​​​ൾ നേ​​​​​പ്പാ​​​​​ൾ ഫു​​​​​ട്ബോ​​​​​ൾ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍റെ ട്രെ​​​​​യി​​​​​നിം​​​​​ഗ് ക്യാ​​​​​ന്പി​​​​​ലു​​​​​ണ്ടാ​​​​​യ മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ലി​​​​​ൽ ആ​​​​​റ് ഫു​​​​​ട്ബോ​​​​​ൾ താ​​​​​ര​​​​​ങ്ങ​​​​​ൾ മ​​​​​രി​​​​​ച്ചു.

ചൊ​​​​​വ്വാ​​​​​ഴ്ച​​​​​വ​​​​​രെ മ​​​​​ഴ തു​​​​​ട​​​​​രു​​​​​മെ​​​​​ന്നാ​​​​​ണു കാ​​​​​ലാ​​​​​വ​​​​​സ്ഥാ പ്ര​​​​​വ​​​​​ച​​​​​നം. ബം​​​​​ഗാ​​​​​ൾ ഉ​​​​​ൾ​​​​​ക്ക​​​​​ട​​​​​ലി​​​​​ൽ രൂ​​​​​പ​​​​​പ്പെ​​​​​ട്ട ന്യൂ​​​​​ന​​​​​മ​​​​​ർ​​​​​ദ​​​​​മാ​​​​​ണ് ക​​​​​ന​​​​​ത്ത മ​​​​​ഴ​​​​​യ്ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​ത്. കാ​​​​​ഠ്മ​​​​​ണ്ഡു​​​​​വി​​​​​ലെ പ്ര​​​​​ധാ​​​​​ന ന​​​​​ദി​​​​​യാ​​​​​യ ബാ​​​​​ഗ്‌​​​​​മ​​​​​തി ക​​​​​ര​​​​​ക​​​​​വി​​​​​ഞ്ഞൊ​​​​​ഴു​​​​​കു​​​​​ക​​​​​യാ​​​​​ണ്.


Source link

Related Articles

Back to top button