SPORTS
ബാഴ്സയുടെ വിജയക്കുതിപ്പ് അവസാനിച്ചു
പാപ്ലോണ (സ്പെയിൻ): സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയുടെ വിജയത്തുടർച്ചയ്ക്കു വിരാമം. എവേ മത്സരത്തിൽ ബാഴ്സലോണ രണ്ടിനെതിരേ നാലു ഗോളുകൾക്ക് ഒസാസുനയോട് തോറ്റു. ഒസാനുനയ്ക്കായി ആന്റെ ബുദിമിർ (18’, 72’) ഇരട്ടഗോൾ നേടി. ബ്രയാൻ സരഗോസ (28’), എബൽ ബ്രെട്ടൻസ് (85’) എന്നിവരും വലകുലുക്കി. ബാഴ്സയ്ക്കായി പ്യൂ വിക്ടർ (53’), ലമിൻ യമാൽ (89’) എന്നിവർ ഗോൾ നേടി.
Source link