KERALAMLATEST NEWS

ഗുരു വിചാരധാരയുടെ പ്രവൃത്തികൾ മാതൃകാപരം: ജെബി മേത്തർ

ഗുരുവിചാരധാര ഷാർജയിൽ സംഘടിപ്പിച്ച ഗുരു ജയന്തി പൊന്നോണം 2024ൽ മുഖ്യാഥിതിയായ അഡ്വ.ജെബി മേത്തർ എം.പിയ്ക്ക് രക്ഷാധികാരി മുരളീധരപ്പണിക്കർ ഉപഹാരം നൽകുന്നു.

തിരുവനന്തപുരം : ഗുരുവിചാരധാര ഷാർജയിൽ സംഘടിപ്പിച്ച ഗുരു ജയന്തി പൊന്നോണം 2024 ഗുരു വിചാരധാര രക്ഷാധികാരി മുരളീധരപ്പണിക്കർ ഉദ്ഘാടനം ചെയ്തു.

ഗുരുവിന്റെ ദിവ്യമായ ചിന്തകൾ വിദേശത്തും പുത്തൻ തലമുറയിലേക്കും പകർന്നു നല്കുന്ന ഗുരു വിചാരധാരയുടെ പ്രവൃത്തികൾ മാതൃകാപരമെന്ന് മുഖ്യാതിഥിയായ അഡ്വ.ജെബി മേത്തർ എം.പി പറഞ്ഞു.

പ്രസിഡന്റ് പി.ജി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എ.വി.എം ഗ്രൂപ്പ് എം.ഡി ഡോ.എ.വി.അനൂപ് ,മേജർ ഒമർ അൽ സുബൈർ അൽ മർസൂഖി,ശ്യാം പ്രഭു, ഷൈലാ ദേവ്, വിഭു രഘുവരൻ എന്നിവർ സംസാരിച്ചു.

ജനറൽ കൺവീനർ ഷാജി ശ്രീധരൻ ഓണസന്ദേശം നല്കി. സെക്രട്ടറി ഒ. പി.വിശ്വംഭരൻ സ്വാഗതവും പ്രഭാകരൻ പയ്യന്നൂർ നന്ദിയും പറഞ്ഞു.ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യയുടെ നേതൃത്വത്തിൽ ഗുരുപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗുരുവിചാരധാര ഏർപ്പെടുത്തിയ വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള ഗുരുദേവ അവാർഡുകൾ വിതരണം ചെയ്തു. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് എ.പി.സദാനന്ദനും മികച്ച സംരംഭകനുള്ള അവാർഡ് സചിൻ നടരാജനും യുവ വ്യവസായിക്കുള്ള അവാർഡ് സചിൻ നാഥിനും നല്കി. മാദ്ധ്യമ രംഗത്തു നിന്നും എൽവിസ് ചുമ്മാർ, (ജയ്‌ഹിന്ദ് ടി.വി. )സുരേഷ് വെള്ളിമറ്റം (മാതൃഭൂമി) അനൂപ് കീച്ചേരി (ദിൽസേ എഫ്.എം), സാഹിത്യ അവാർഡ് കൗമുദി ടി.വി റീജിയണൽ മാനേജർ ബിനു മനോഹറും സംഗീത പ്രതിഭാ പുരസ്‌ക്കാരം ഡോ. ഭഗവതി രവിയും ഏറ്റുവാങ്ങി. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡും മെരിറ്റ് സർട്ടിഫിക്കറ്റുകളും നൽകി. സി.പി.മോഹൻ,ദിവ്യാമണി, വിജയകുമാർ, വിനു വിശ്വനാഥ്,സുരേഷ് വേങ്ങോട്,വിജയകുമാർ ഇരിങ്ങാലക്കുട, ആകാശ് പണിക്കർ,ഷിബു ചെമ്പകം,ചന്ദ്രബാബു, ശൈലേഷ് കുമാർ,രാജ് ദേവ്,സഞ്ജു,വന്ദനാ മോഹൻ, ലളിതാ വിശ്വംഭരൻ, അഡ്വ.മഞ്ജു ഷാജി, ഗായത്രി രംഗൻ, മഞ്ജു വിനോദ്, രാഗിണി മുരളീധരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.


Source link

Related Articles

Back to top button