കുതിച്ചുയര്‍ന്ന് തേങ്ങ വില

മൂവാറ്റുപുഴ: ദീര്‍ഘനാളത്തെ വിലയിടിവിനുശേഷം തേങ്ങ വില റിക്കാര്‍ഡിലേക്ക്. കിലോയ്ക്ക് 65 മുതല്‍ 70 രൂപ വരെ എത്തിനില്‍ക്കുകയാണ് ചില്ലറ വില്പനയിലെ തേങ്ങ വില. കഴിഞ്ഞയാഴ്ചകളില്‍ 40 മുതല്‍ 45 രൂപയില്‍ വരെനിന്നിരുന്ന തേങ്ങയാണു ദിവസങ്ങള്‍ക്കുള്ളില്‍ 65 കടന്നിരിക്കുന്നത്. കേരളത്തിലെ ഉത്പാദനം കുറഞ്ഞതാണു വില ഉയരാന്‍ കാരണം. അയല്‍സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഉത്പാദനവും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ഇറക്കുമതിയും കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു.
ഓണവിപണിയില്‍ 34 മുതല്‍ 37 രൂപ വരെയായിരുന്നു തേങ്ങ വില. സാധാരണഗതിയില്‍ ഓണനാളുകള്ക്കുശേഷം വില കുറയുകയാണു പതിവെങ്കിലും ഇക്കുറി അതില്‍നിന്നു വിപരീതമായി റിക്കാര്‍ഡിട്ട് ഉയരുകയാണ്. വരും നാളുകളിലും വില കൂടുതല്‍ ഉയരാന്‍ തന്നെയാണു സാധ്യത. തേങ്ങവില ഉയര്ന്നുനില്ക്കുന്നതോടെ തേങ്ങ ഉത്പന്നങ്ങളായ വെളിച്ചെണ്ണ അടക്കമുള്ളവയ്ക്ക് ഇപ്പോള്‍ വില സാധാരണഗതിയിലാണെങ്കിലും വരുംദിവസങ്ങളില്‍ വില ഉയര്‍ന്നേക്കും.

Source link