WORLD

ഹാ​​ഷിം സ​​ഫി​​ അ​​ൽ​​ദി​​ൻ ഹി​​സ്ബു​​ള്ള​​ തലവനായേക്കും


ബെ​​​​യ്റൂ​​​​ട്ട്: ഹ​​​​സ​​​​ൻ ന​​​​സ​​​​റു​​​​ള്ള​​​​യു​​​​ടെ ബ​​​​ന്ധു​​​​വാ​​​​യ ഷി​​​​യാ പു​​​​രോ​​​​ഹി​​​​ത​​​​ൻ ഹാ​​​​ഷിം സ​​​​ഫി​​​​ അ​​​​ൽ​​​​ദി​​​​ൻ ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ അ​​​​ടു​​​​ത്ത ത​​​​ല​​​​വ​​​​നാ​​​​കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. ന​​​​സ​​​​റു​​​​ള്ള​​​​യും ഹാ​​​​ഷി​​​​മും സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രു​​​​ടെ മ​​​​ക്ക​​​​ളാ​​​​ണ്. ന​​​​സ​​​​റു​​​​ള്ള ഇ​​​​സ്രേ​​​​ലി വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​വ​​​​രെ ഹി​​​​സ്ബു​​​​ള്ള നേ​​​​തൃ​​​​പ​​​​ദ​​​​വി​​​​യി​​​​ൽ ര​​​​ണ്ടാ​​​​മ​​​​നാ​​​​യി​​​​രു​​​​ന്നു ഹാ​​​​ഷിം. ന​​​​സ​​​​റു​​​​ള്ള​​​​യു​​​​മാ​​​​യി രൂ​​​​പ​​​​സാ​​​​ദൃ​​​​ശ്യ​​​​വുമു​​​​ണ്ട്. ന​​​​സ​​​​റു​​​​ള്ള​​​​യും ഹാ​​​​ഷി​​​​മും ഒ​​​​രു​​​​മി​​​​ച്ചാ​​​​ണ് ഇ​​​​റാ​​​​നി​​​​ലും ഇ​​​​റാ​​​​ക്കി​​​​ലും മ​​​​ത​​​​പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ഷൂ​​​​രാ സ​​​​മി​​​​തി​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യ ആ​​​​റു പു​​​​രോ​​​​ഹി​​​​ത​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ ഹാ​​​​ഷി​​​​മി​​​​നെ അ​​​​മേ​​​​രി​​​​ക്ക 2017ൽ ​​​​ആ​​​​ഗോ​​​​ള തീ​​​​വ്ര​​​​വാ​​​​ദി​​​​യാ​​​​യി മു​​​​ദ്ര​​​​കു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ, സം​​​​സ്കാ​​​​രി​​​​ക വി​​​​ഭാ​​​​ഗ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​തും ഹാ​​​​ഷി​​​​മാ​​​​ണ്. 2006ൽ​​​ത്ത​​​​ന്നെ ഹാ​​​​ഷി​​​​മി​​​​നെ ഇ​​​​റേ​​​​നി​​​​യ​​​​ൻ നേ​​​​തൃ​​​​ത്വം ന​​​​സ​​​​റു​​​​ള്ള​​​​യു​​​​ടെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​താ​​​​യി പ​​​​റ​​​​യു​​​​ന്നു.

ഹാ​​​​ഷി​​​​മി​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ അ​​​​ബ്ബാ​​​​സ് സ​​​​ഫി അ​​​​ൽ ദി​​​​ൻ ഇ​​​​റാ​​​​നി​​​​ലെ ഹി​​​​സ്ബു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​റേ​​​​നി​​​​യ​​​​ൻ ജ​​​​ന​​​​റ​​​​ൽ ഖ്വാ​​​​സിം സു​​​​ലൈ​​​​മാ​​​​നി​​​​യു​​​​ടെ മ​​​​ക​​​​ളെ​​​​യാ​​​​ണു ഹാ​​​​ഷി​​​​മി​​​​ന്‍റെ മ​​​​ക​​​​ൻ വി​​​​വാ​​​​ഹം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


Source link

Related Articles

Back to top button