ടൂറിസത്തിന് ഉണര്‍വേകി കേരള ട്രാവല്‍ മാര്ട്ടിന് സമാപനം
കൊച്ചി: സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസം വ്യവസായത്തിനും കൂടുതല്‍ ഉണര്‍വും ദിശാബോധവും നല്കി 12-ാമത് കേരള ട്രാവല്‍ മാര്ട്ടിന് (കെടിഎം 2024) സമാപനം. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് അധ്യക്ഷത വഹിച്ചു. ഇന്ത്യ ടൂറിസം റീജണല്‍ ഡയറക്ടര്‍ ഡി. വെങ്കിടേശന് മുഖ്യാതിഥിയായിരുന്നു. കെടിഎം സെക്രട്ടറി എസ്. സ്വാമിനാഥന്, വൈസ് പ്രസിഡന്റ് കെ.സി. ഹരികുമാര്‍, കെടിഎം മുന്‍ പ്രസിഡന്റുമാരായ ബേബി മാത്യു, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, ജോസ് ഡൊമിനിക്, ജോയിന്റ് സെക്രട്ടറി ജോബിന് ജോസഫ്, ട്രഷറര്‍ ജിബ്രാന് ആസിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് കെടിഎം 2024 ഉദ്ഘാടനം ചെയ്തത്. കെടിഎം എക്സ്പോ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉദ്ഘാടനം ചെയ്തു. വില്ലിംഗ്ടണ്‍ ഐലൻഡിലെ സാഗര, സാമുദ്രിക കണ്വന്ഷന് സെന്ററില്‍ നടന്ന മൂന്നു ദിവസത്തെ മാര്‍ട്ടില്‍ 76 രാജ്യങ്ങളില്‍നിന്നായി 800ഓളം വിദേശികളുള്‍പ്പെടെ 2,800ല്‍പ്പരം ബയര്‍മാരാണ് എത്തിയത്. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍നിന്നായി വിവിധ ടൂറിസം സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും 347 സ്റ്റാളുകളും എക്സ്പോയില്‍ ഉണ്ടായിരുന്നു.

Source link