ഇന്ത്യൻ ഓഹരിവിപണികൾക്കു തിളക്കം
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ മൂന്നാം വാരവും തിളങ്ങി. അനുകൂല വാർത്തകൾ ആഭ്യന്തര ഫണ്ടുകളെ കനത്ത നിക്ഷേപത്തിന് പ്രേരിപ്പിച്ചപ്പോൾ വിദേശ ഓപ്പറേറ്റർമാർ ബാധ്യതകൾ വിറ്റുമാറാൻ പല അവസരത്തിലും തിടുക്കം പ്രദർശിപ്പിച്ചു. സെൻസെക്സ് 1027 പോയിന്റും നിഫ്റ്റി സൂചിക 388 പോയിന്റും കഴിഞ്ഞവാരം ഉയർന്നു. വിപണി തിളക്കമാർന്ന പ്രകടനത്തോടെയാണ് സെപ്റ്റംബറിനോടു വിടചൊല്ലുന്നത്. ഒരു മാസക്കാലയളവിൽ സൂചികകൾ ഏകദേശം അഞ്ച് ശതമാനം വർധിച്ചു. ഈ കാലയളവിൽ ബോംബെ സെൻസെക്സ് 3860 പോയിന്റും നിഫ്റ്റി 1161 പോയിന്റും വർധിച്ചു. ഈ വർഷം ഇവ യഥാക്രമം 13,331 പോയിന്റും 4447 പോയിന്റും നേട്ടത്തിലാണ്. പലിശ കുറച്ച് ചൈനയും യുഎസ് ഫെഡിന് ഒപ്പം യൂറോപ്യൻ ബാങ്കുകളും പലിശ നിരക്കിൽ ഭേദഗതികൾ വരുത്തി സാന്പത്തികനില ഭദ്രമാക്കാൻ നീക്കം തുടങ്ങിയത് ബെയ്ജിംഗിനെ അസ്വസ്ഥമാക്കി. ഫെഡ് പലിശ നാലര വർഷത്തിന് ശേഷം പുതുക്കിയപ്പോൾ തത്കാലം മാറ്റങ്ങൾക്ക് താത്പര്യമില്ലന്ന നിലപാട് സ്വീകരിച്ച ചൈനീസ് കേന്ദ്ര ബാങ്ക് പക്ഷേ വെള്ളിയാഴ്ച അടിയന്തര യോഗം ചേർന്ന് പലിശ 20 ബേസിസ് പോയിന്റ് കുറവ് വരുത്തി. വാണിജ്യ ബാങ്കുകൾക്ക് അവരുടെ താത്കാലിക പണ ആവശ്യം നിറവേറ്റുന്നതിനു വേണ്ടിയാണ് ഈ ഇളവുകളെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന പലിശ നിരക്ക് 2.35 ശതമാനമാക്കി. ഏഴു ദിവസത്തെയും ഒരു മാസത്തെയും നിരക്കുകൾ യഥാക്രമം 2.50 ശതമാനവും 2.85 ശതമാനവുമാണ്. പുതിയ സാഹചര്യത്തിൽ ഇന്ന് ഏഷ്യൻ മാർക്കറ്റുകളിൽ മികച്ച തുടക്കം പ്രതീക്ഷിക്കാം. വാരാവസാനം ഇതിന്റെ സൂചനകൾ ഷാങ്ഹായി സൂചികയിൽ ദൃശ്യമായിരുന്നു. മെയിൻ ലാൻഡ് സിഎസ്ഐ 300 സൂചിക പിന്നിട്ടവാരം 15 ശതമാനം മുന്നേറി 16 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. 2008ന് ശേഷം ചൈനയിൽനിന്നുമുള്ള ഏറ്റവും തിളക്കമാർന്ന പ്രകടനം കണ്ട് ഹോങ്കോങ്ങിൽ ഹാങ് സെങ് സൂചിക പതിമൂന്ന് ശതമാനത്തോളം ഉയർന്നു. 1998 ഫെബ്രുവരിക്ക് ശേഷമുള്ള മികച്ച പ്രകടനമാണ് ഹാങ് സെങ്ങിൽ ദൃശ്യമായത്. പ്രതിക്ഷയോടെ നിഫ്റ്റി നിഫ്റ്റി സൂചിക റിക്കാർഡ് പുതുക്കി. 25,790ൽനിന്ന് മികവോടെ വ്യാപാരം തുടങ്ങിയ സൂചിക 26,000 പോയിന്റിലെ നിർണായക പ്രതിരോധം തകർത്ത് സർവകാല റിക്കാർഡായ 26,277.35 പോയിന്റിലെത്തി, ക്ലോസിംഗിൽ നിഫ്റ്റി 26,178ലാണ്. ഡെയ്ലി ചാർട്ടിൽ ബുള്ളിഷായി നീങ്ങുന്ന വിപണിക്ക് 26,354ൽ ആദ്യ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ 26,530നെ ലക്ഷ്യമാക്കും. ഫണ്ടുകൾ ലാഭമെടുപ്പിന് രംഗത്തിറങ്ങിയാൽ 25,925ലും 25,672 പോയിന്റിലും താങ്ങുണ്ട്. സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി ശക്തമായ ഷോർട്ട് കവറിംഗിന് ഊഹക്കച്ചവടക്കാർ നീക്കം നടത്തി. ബുള്ളിഷ് ട്രൻഡ് നിലനിർത്തി നിഫ്റ്റി ഒക്ടോബർ 25,767ൽനിന്നും 26,345ലാണ്. നിഫ്റ്റി ഫ്യൂച്ചേഴ്സ് ഓപ്പൺ ഇന്ററസ്റ്റ് തൊട്ട് മുൻവാരത്തിലെ 182 ലക്ഷം കരാറുകളിൽനിന്നും 176 ലക്ഷം കരാറായി. വിപണി സാങ്കേതമായി ഓവർ ബോട്ടായത് ഫണ്ടുകളെ ലാഭമെടുപ്പിന് പ്രേരിപ്പിക്കുന്നുണ്ട്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഈ വാരം ഒരു കൺസോളിഡേഷന് ശ്രമിക്കാം. ജനുവരി മുതൽ നിലനിർത്തുന്ന ഉണർവ് വിപണിയുടെ അടിത്തറ ശക്തമാക്കുന്നു.
ബോംബെ സെൻസെക്സ് വീണ്ടും പുതിയ ഉയരം സ്വന്തമാക്കി. 83,300ൽനിന്നുള്ള കുതിപ്പിൽ 84,696ലെ റിക്കാർഡ് തകർത്ത് 85,000ലെ പ്രതിരോധം മറികടന്ന് സർവകാല റിക്കാർഡായ 85,978.25 പോയിന്റ് വരെ ഉയർന്ന ശേഷം 85,571ലാണ്. ഈവാരം 86,160ൽ ആദ്യ പ്രതിരോധം ഭേദിച്ചാൽ 86,749നെ ഉറ്റുനോക്കാം. അതേസമയം ലാഭമെടുപ്പിന് നീക്കം നടന്നാൽ 84,800 റേഞ്ചിൽ ആദ്യ താങ്ങുണ്ട്. വിൽപ്പന സമ്മർദം ഉടലെടുത്താൽ 84,029ലേക്ക് പരീക്ഷണങ്ങൾ നടത്താം. രൂപയ്ക്ക് തകർച്ച ഫോറെക്സ് മാർക്കറ്റിൽ രൂപയ്ക്ക് തിരിച്ചടി. മുൻവാരം സൂചിപ്പിച്ചതാണ് രൂപയുടെ മൂല്യം നിലവിലെ 83.55ൽനിന്നും ദുർബലമായാൽ 83.80ലേയ്ക്ക് ഇടിയുമെന്ന കാര്യം. വാരാന്ത്യദിനത്തിൽ വിദേശ ഇടപാടുകാർക്കൊപ്പം എണ്ണ കന്പനികളും ഡോളർ ശേഖരിക്കാൻ ഇറങ്ങിയതോടെ മൂല്യം 83.80ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 83.66ലാണ്. വിദേശഫണ്ടുകൾ 4967.18 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതിനിടയിൽ രണ്ട് ദിവസങ്ങളിൽ അവർ 1034.38 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ അഞ്ച് ദിവസവും വാങ്ങലുകാരായി മാറി 15,961.71 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര ഇടപാടുകാർ വിപണിയോട് കാണിച്ച താൽപര്യം സൂചികയുടെ റിക്കാർഡ് പ്രകടനത്തിനും അവസരമൊരുക്കി. താഴാതെ പൊന്ന് അന്താരാഷ്ട്ര തലത്തിൽ സ്വർണം പുതിയ റിക്കാർഡ് രേഖപ്പെടുത്തി. മുൻവാരം സൂചിപ്പിച്ച 2677 ഡോളറിലെ പ്രതിരോധത്തിന് രണ്ട് ഡോളർ അടുത്തു വരെ സ്വർണവില ഉയർന്നു. സ്വർണം ട്രോയ് ഔൺസിന് 2621 ഡോളറിൽനിന്നും 2675 ഡോളർ വരെ ഉയർന്ന് ചരിത്രമായി. ഡെയ്ലി ചാർട്ടിൽ വിപണി ഓവർ ബോട്ടായി മാറുന്നതു കണ്ട് ഒരു വിഭാഗം സ്വർണത്തിൽ ലാഭമെടുപ്പും നടത്തി. വാരാന്ത്യം 2642ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 2658 ഡോളറിലാണ്. സാങ്കേതികമായി ബുള്ളിഷായ സാഹചര്യത്തിൽ 2700 ഡോളറിൽ ഇടംപിടിക്കാൻ നിലവിലെ റാലിക്കാവും. വർഷാരംഭത്തിൽ ഔൺസിന് 2000 ഡോളറിൽ നീങ്ങിയ സ്വർണം ഏട്ട് മാസങ്ങളിൽ വാരിക്കൂട്ടിയത് ഔൺസിന് 650 ഡോളറാണ്. വിവിധ കേന്ദ്ര ബാങ്കുകൾ ഈ വർഷം ഏകദേശം 480 ടൺ സ്വർണം ശേഖരിച്ചു.

Source link