ജയം ചോര്‍ന്നു; കേരള ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ
ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കൈയില്‍നിന്നു ജയം ചോര്‍ന്നു. എവേ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി 1-1ന് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പിരിഞ്ഞു. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 58-ാം മിനിറ്റിൽ ഹൈലാൻഡേഴ്സ് എന്നറിയപ്പെടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ലീഡ് സ്വന്തമാക്കി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോൾ കീപ്പറായ സച്ചിൻ സുരേഷിന്റെ കൈ ചോർന്നതായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ലീഡിനു വഴിതെളിച്ചത്. മൊറോക്കൻ താരമായ അലാദിൻ അജറൈ എടുത്ത ബലഹീനമായ ഫ്രീകിക്ക് സച്ചിൻ സുരേഷിന്റെ കൈക്കുളിൽ ഒതുങ്ങുന്നതായിരുന്നു. എന്നാൽ, അനായാസമായി പന്ത് കൈക്കുള്ളിലാക്കുന്നതിനിടെ സച്ചിനു പിഴച്ചു. കൈയിൽനിന്നു വഴുതിയ പന്ത് ഗോൾ ലൈൻ കടന്നു. 46-ാം മിനിറ്റിൽ ഡിഫെൻസീവ് മിഡ്ഫീൽഡറായ കോഫിനെ പിൻവലിച്ച് സ്ട്രൈക്കർ ഖ്വാമെ പെപ്രയെ ഇറക്കി. 60-ാം മിനിറ്റിൽ കെ.പി. രാഹുലിനു പകരം മുഹമ്മദ് ഐമൻ എത്തി. ആ സബ്സ്റ്റിറ്റ്യൂഷന്റെ ഫലം 67-ാം മിനിറ്റിൽ കണ്ടു. ഐമന്റെ അസിസ്റ്റിൽ നോഹ് സദൗയി കേരള ബ്ലാസ്റ്റേഴ്സിനു സമനില സമ്മാനിച്ചു.
നോർത്ത് ഈസ്റ്റ് ബോസ്കിനു പുറത്തുനിന്നു തൊടുത്ത മികച്ചൊരു ലോംഗ് ഷോട്ടിലൂടെയുള്ള ഉജ്വല ഫിനിഷിംഗായിരുന്നു അത്. ലൂണ കളത്തിൽ 80-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഇരട്ട സബ്സ്റ്റിറ്റ്യൂഷൻ നടത്തി. ജെസ്യൂസ് ജിമെനെസിനു പകരം അഡ്രിയാൻ ലൂണയും സന്ദീപ് സിംഗിനു പകരം ഹോർമിപാം റൂയിവയും കളത്തിൽ. 2024-25 സീസണിൽ ലൂണ ആദ്യമായാണ് കളത്തിൽ എത്തുന്നത്. 82-ാം മിനിറ്റിൽ അഷീർ അക്തർ ചുവപ്പുകാർഡ് കണ്ടതോടെ നോർത്ത് ഈസ്റ്റിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങി. ഐഎസ്എൽ ഫുട്ബോൾ ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ് ബംഗളൂരു 3 3 0 0 9 പഞ്ചാബ് 3 3 0 0 9 ജംഷഡ്പുർ 3 2 0 1 6 ഗോവ 3 1 1 1 4 ബ്ലാസ്റ്റേഴ്സ് 3 1 1 1 4 നോർത്ത് ഈസ്റ്റ് 3 1 1 1 4 മുഹമ്മദൻ 3 1 1 1 4 ബഗാൻ 3 1 1 1 4 ചെന്നൈയിൻ 2 1 0 1 3 ഒഡീഷ 3 1 0 2 3 മുംബൈ 2 0 1 1 1 ഈസ്റ്റ് ബംഗാൾ 3 0 0 3 0 ഹൈദരാബാദ് 2 0 0 2 0
Source link