ഭിന്നശേഷി കുട്ടികളുടെ കുടുംബ പെന്‍ഷന്‍: ഉത്തരവ് പിന്‍വലിക്കണമെന്ന് കെ സി വേണുഗോപാല്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള കുടുംബ പെന്‍ഷനില്‍ വാര്‍ഷിക വരുമാന പരിധി ഏര്‍പ്പെടുത്തിയ ഉത്തരവ് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ജനവിരുദ്ധമായ ഈ ഉത്തരവ് ഉടനടി പിന്‍വലിച്ച് ഭിന്നശേഷിക്കാരായ ജനവിഭാഗത്തിന്റെ സാമൂഹിക ഉന്നമനത്തിന് എല്ലാവിധ പിന്തുണയും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
ഈ ആവശ്യം ഉന്നയിച്ച് വേണുഗോപാല്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി
കുടുംബ പെന്‍ഷനില്‍ 60,000 രൂപ എന്ന വാര്‍ഷിക വരുമാന പരിധി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉത്തരവ്.മാനസിക വെല്ലുവിളി നേരിടുന്ന ഓട്ടിസം, മെന്റല്‍ റിറ്റാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന എല്ലാ കുഞ്ഞുങ്ങളുടെയും ഭാവിജീവിതത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ക്രൂരമായ നടപടിയാണ്.
സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കളുടെ മരണശേഷം ഇത്തരം കുട്ടികളുടെ സംരക്ഷണത്തിനായി നല്‍കുന്ന കുടുംബ പെന്‍ഷന്‍ വലിയൊരു സഹായമായിരുന്നു. കേരളസര്‍ക്കാരിന്റെ നടപടി ഈ പാവം കുട്ടികളോടുള്ള നീതിനിഷേധവും അവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Source link