കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു, രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.പാറക്കടവ് സ്വദേശികളായ റിസ്വാൻ(13), സിനാൻ(14) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. അപകടമറിഞ്ഞ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. കുറ്റ്യാടി അടുക്കത്ത് വച്ചാണ് കുട്ടികൾ പുഴയിൽ ഇറങ്ങിയത്. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പൂയപ്പള്ളി മൈലോട് സ്വദേശി ദേവനന്ദ, അമ്പലംകുന്ന് ഷെബിൻഷാ (17) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്കൂളിൽ പോയ ദേവനന്ദയും ഷെബിൻ ഷായും തിരികെ വീട്ടിലെത്തിയില്ലെന്ന് കാണിച്ച് ഇരുവരുടെയും മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Source link